ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

രണ്ട് അനുബന്ധ കമ്പനികൾ രൂപീകരിച്ച് അദാനി ടോട്ടൽ ഗ്യാസ്

മുംബൈ: കഴിഞ്ഞ ദിവസം പൂർണ ഉടമസ്ഥതയിലുള്ള രണ്ട് അനുബന്ധ കമ്പനികൾ രൂപീകരിച്ചതായി പ്രഖ്യാപിച്ച് അദാനി ടോട്ടൽ ഗ്യാസ്. വിവിധ സ്ഥലങ്ങളിൽ ബയോ കൺവേർഷൻ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമായി ഒരു ലക്ഷം രൂപയുടെ പ്രാരംഭ അംഗീകൃത ഓഹരി മൂലധനത്തോടെ അദാനി ടോട്ടൽ എനർജീസ് ബയോമാസ് (ATEBL) എന്ന കമ്പനി രൂപീകരിച്ചതായി അറിയിച്ച് അദാനി ടോട്ടൽ ഗ്യാസ്.

ഈ കമ്പനി കംപ്രസ്ഡ് ബയോ-ഗ്യാസ് (CBG) ഖര-ദ്രവ രൂപത്തിലുള്ള ജൈവവളം എന്നിവ ഉൾപ്പെടെയുള്ള അനുബന്ധ ഉൽപ്പന്നങ്ങൾ ഉൽപ്പാദിപ്പിക്കുകയും ആവശ്യമായ എല്ലാ ബിസിനസ്സ് പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുമെന്ന് അദാനി ടോട്ടൽ ഗ്യാസ് കൂട്ടിച്ചേർത്തു.

അദാനി ടോട്ടൽ എനർജീസ് ഇ-മൊബിലിറ്റി (എടിഇഎൽ) ആണ് പുതിയതായി രൂപീകരിക്കപ്പെട്ട മറ്റൊരു കമ്പനി, ഇതും 1 ലക്ഷം രൂപയുടെ പ്രാരംഭ അംഗീകൃത ഓഹരി മൂലധനത്തോടെയാണ് രൂപീകരിച്ചത്. ഇലക്ട്രിക് വെഹിക്കിൾ (ഇവി) സ്റ്റേഷനുകൾ സ്ഥാപിക്കൽ, ഇവി ചാർജിംഗ് എന്നിവ പോലുള്ള ഇ-മൊബിലിറ്റി മേഖലകളിലെ പ്രവർത്തനങ്ങൾ ഈ കമ്പനി നിർവഹിക്കും.

ഇരു കമ്പനികളും യഥാസമയം ബിസിനസ് പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് അദാനി ടോട്ടൽ ഗ്യാസ് അറിയിച്ചു. വ്യാവസായിക, വാണിജ്യ, ഗാർഹിക (പാർപ്പിട) ഉപഭോക്താക്കൾക്ക് പൈപ്പ് നാച്ചുറൽ ഗ്യാസ് (പിഎൻജി), കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (സിഎൻജി), സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ (സിജിഡി) എന്നിവ വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ പ്രമുഖ സ്വകാര്യ കമ്പനികളിലൊന്നാണ് അദാനി ടോട്ടൽ ഗ്യാസ്.

X
Top