Alt Image
സ്വർണാഭരണത്തിന് വൻ ഇളവുമായി വ്യാപാരികൾമറ്റൊരു വമ്പൻ ഡീൽ കൂടി; ചിലെയുമായി ഇന്ത്യ അവസാനവട്ട ചർച്ചകളിൽപാന്‍ കാര്‍ഡ് നിബന്ധനകളില്‍ വന്‍ ഇളവ്; ബാങ്ക് ഇടപാടുകള്‍ക്കും ഹോട്ടല്‍ ബില്ലുകള്‍ക്കും പുതിയ പരിധി വരുന്നുകേരള ഗ്രഫീൻ പോളിസിക്ക് അംഗീകാരംഇന്ത്യയിൽ ഏറ്റവുമധികം വിലവർധനയുള്ള സംസ്ഥാനമെന്ന ചീത്തപ്പേര് ഒഴിവാക്കി കേരളം

യുപിയിൽ 1500 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് അദാനി ഗ്രൂപ്പ്

ഡൽഹി: ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സംയോജിത വെടിമരുന്ന് നിർമ്മാണ കേന്ദ്രം ഉത്തർപ്രദേശിൽ വികസിപ്പിക്കുമെന്ന് അറിയിച്ച് അദാനി ഗ്രൂപ്പ്. യുപി ഡിഫൻസ് ഇൻഡസ്ട്രിയൽ കോറിഡോറിന്റെ ഭാഗമായി 250 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന പദ്ധതിക്കയാണ് കമ്പനി 1500 കോടി രൂപയുടെ നിക്ഷേപം നടത്തുന്നത്. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ചെറുതും ഇടത്തരവുമായ കാലിബർ വെടിയുണ്ടകൾ ഈ  കേന്ദ്രത്തിൽ നിർമിക്കുമെന്ന് കമ്പനി അറിയിച്ചു.

അതേസമയം, സംസഥാനത്തെ ന്യൂ ടൗൺ ഏരിയയിലെ ബംഗാൾ സിലിക്കൺ വാലിയിൽ ഹൈപ്പർ സ്‌കെയിൽ ഡാറ്റാ സെന്റർ സ്ഥാപിക്കുന്നതിന് അദാനി എന്റർപ്രൈസസിന് സംസ്ഥാന സർക്കാർ അനുമതി നൽകിയിരുന്നു. അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അദാനി ഗ്രൂപ്പിന് പോർട്ട് മാനേജ്‌മെന്റ്, ഇലക്‌ട്രിക് പവർ ജനറേഷൻ ആൻഡ് ട്രാൻസ്മിഷൻ, റിന്യൂവബിൾ എനർജി, മൈനിംഗ്, എയർപോർട്ട് ഓപ്പറേഷൻസ് എന്നിവ മുതൽ പ്രകൃതിവാതകം, ഭക്ഷ്യ സംസ്‌കരണം, അടിസ്ഥാന സൗകര്യങ്ങൾ വരെയുള്ള വൈവിധ്യമാർന്ന മേഖലകളിൽ പ്രവർത്തന സാന്നിധ്യമുണ്ട്.

X
Top