വിമാന നിരക്ക് 20% വരെ ഉയര്‍ന്നേക്കുമെന്ന് സൂചന; പ്രവാസികള്‍ക്കും വിദേശ യാത്രക്കാര്‍ക്കും ഇരുട്ടടികോർപ്പറേറ്റ് നികുതിയിൽ വൻ കുതിച്ചുചാട്ടം; നേരിട്ടുള്ള അറ്റ നികുതി പിരിവ് 12.1 ലക്ഷം കോടി രൂപയായിഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിൽ കുറവ്100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ

3 ജിഗാ ഫാക്ടറികൾ സ്ഥാപിക്കാൻ ഒരുങ്ങി അദാനി ഗ്രൂപ്പ്

ന്യൂഡെൽഹി: സോളാർ മൊഡ്യൂളുകൾ, വിൻഡ് ടർബൈനുകൾ, ഹൈഡ്രജൻ ഇലക്‌ട്രോലൈസറുകൾ എന്നിവ നിർമ്മിക്കുന്നതിനായി കമ്പനി മൂന്ന് ജിഗാ ഫാക്ടറികൾ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച് ഏഷ്യയിലെ ഏറ്റവും ധനികനായ ഗൗതം അദാനി. പുനരുപയോഗ ഊർജ്ജ ലക്ഷ്യം കൈവരിക്കുന്നതിനായി പ്രഖ്യാപിച്ച 70 ബില്യൺ ഡോളറിന്റെ നിക്ഷേപത്തിന്റെ ഭാഗമായിയാണ് ഈ ഫാക്ടറികൾ സ്ഥാപിക്കുന്നത്.

2030-ഓടെ ലോകത്തിലെ ഏറ്റവും മികച്ച പുനരുപയോഗ ഊർജ ഉൽപ്പാദകരാകാൻ ലക്ഷ്യമിടുന്നതിനാൽ ഹരിത ഊർജ്ജ മൂല്യ ശൃംഖലയിലുടനീളം അദാനി ഗ്രൂപ്പ് നിക്ഷേപം ശക്തമാക്കുകയാണ്.

ഈ ജിഗാ ഫാക്ടറികൾ പോളിസിലിക്കൺ മുതൽ സോളാർ മൊഡ്യൂളുകൾ, കാറ്റ് ടർബൈനുകളുടെ സമ്പൂർണ്ണ നിർമ്മാണം, ഹൈഡ്രജൻ ഇലക്ട്രോലൈസറുകളുടെ നിർമ്മാണം എന്നിവയിൽ ശ്രദ്ധ കേന്ദ്രികരിക്കുമെന്ന് അദാനി പറഞ്ഞു.

ഇത് അദാനി ഗ്രൂപ്പിന്റെ നിലവിലുള്ള 20 GW ശേഷിയിലേക്ക് 45 GW പുനരുപയോഗ ഊർജ്ജ ശേഷി കുട്ടിച്ചേർക്കുമെന്ന് പ്രതീക്ഷിക്കന്നു. എതിരാളിയായ മുകേഷ് അംബാനി ഹരിത ഊർജ്ജ നിക്ഷേപത്തിന്റെ ഭാഗമായി അഞ്ചാമത്തെ ഗിഗാ ഫാക്ടറി സ്ഥാപിക്കുന്നതായി പ്രഖ്യാപിച്ച് ആഴ്ചകൾക്ക് ശേഷമാണ് അദാനിയുടെ ഈ പ്രഖ്യാപനം എന്നതും ഏറെ ശ്രദ്ധേയമാണ്.

X
Top