ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 6.92 ബില്യണ്‍ ഡോളറിന്റെ ഇടിവ്നാല് ഇന്ത്യന്‍ കമ്പനികള്‍ക്ക് അപൂര്‍വ്വ ഭൗമ കാന്തങ്ങള്‍ ലഭ്യമാക്കാന്‍ ചൈനആദ്യ ആറ് മാസത്തെ ധനക്കമ്മി 5.73 ലക്ഷം കോടി രൂപ, ബജറ്റ് ലക്ഷ്യത്തിന്റെ 36.5 ശതമാനം10 വര്‍ഷ പ്രതിരോധ ചട്ടക്കൂട്‌ ഒപ്പുവച്ച് ഇന്ത്യയും യുഎസുംഇന്ത്യയില്‍ റെക്കോര്‍ഡ് വില്‍പ്പന നടത്തി ആപ്പിള്‍

ഹിൻഡൻബർ​ഗ് റിപ്പോർട്ട്: തകർന്നടിഞ്ഞ് അദാനി ​ഗ്രൂപ്പിന്റെ ഓഹരികൾ

മുംബൈ:വിവാദങ്ങൾക്കിടെ ഓഹരി വിപണിയിൽ അദാനി എന്റർപ്രൈസസിന് കനത്ത തിരിച്ചടി. അദാനി ​​ഗ്രൂപ്പിന്റെ എല്ലാ ഓഹരികളും ഇന്നലെയും ഇന്നുമായി കനത്ത ഇടിവാണ് നേരിടുന്നത്. ​ഗ്രൂപ്പ് ഓഹരികൾ 20 ശതമാനമാണ് ഇടിഞ്ഞത്.

തുടർ ഓഹരി സമാഹരണം തുടങ്ങാനിരിക്കെയാണ് അദാനി ​​ഗ്രൂപ്പ് വൻ ഇടിവ് നേരിടുന്നത്. ഇന്ന് രാവിലെ വ്യാപാരം തുടങ്ങിയപ്പോൾ ആഭ്യന്തര വിപണിയിൽ സെൻസെക്സ് 600 പോയിന്റാണ് ഇടിഞ്ഞത്. 59,600 പോയിന്റിലാണ് ഇപ്പോൾ വ്യാപാരം പുരോ​ഗമിക്കുന്നത്. നിഫ്റ്റിയിലും 600 പോയിന്റ് ഇടിവുണ്ടായിട്ടുണ്ട്.

അദാനി ​ഗ്രൂപ്പ് വരുമാനം പെരുപ്പിച്ച് കാട്ടിയെന്ന ഹിൻഡൻബർ​ഗ് റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദാനി ​ഗ്രൂപ്പ് വിപണിയിൽ കനത്ത തിരിച്ചടി നേരിടുന്നത്. രണ്ട് വർഷം നീണ്ട ​ഗവേഷണങ്ങൾക്കൊടുവിൽ തങ്ങൾ കണ്ടെത്തിയ കാര്യങ്ങളാണ് റിപ്പോർട്ടായി നൽകിയിരിക്കുന്നത് എന്നായിരുന്നു ഹിൻഡൻബർ​ഗിന്റെ വാദം.

കണക്കുകൾ പെരുപ്പിച്ച് കാട്ടിയതിന് വിശദീകരണം നൽകാൻ 21 ചോദ്യങ്ങളും ഹിൻഡൻബർ​​ഗ് ഉയർത്തിക്കാട്ടിയിരുന്നു. ഇതിന് ഒന്നിന് പോലും അദാനി ​ഗ്രൂപ്പിന് വ്യക്തമായ മറുപടി നൽകാൻ ഇതുവരെ സാധിച്ചിട്ടില്ലെന്ന് ഹിൻഡൻബർ​​ഗ് ട്വിറ്ററിലൂടെ ചൂണ്ടിക്കാണിച്ചതിന്റെ കൂടി പശ്ചാത്തലത്തിലാണ് തൊട്ടടുത്ത ദിവസങ്ങളിൽ അദാനി ​ഗ്രൂപ്പിന്റെ ഓഹരികളിൽ ഇടിവ് തുടരുന്നത്.

എന്നാൽ വ്യക്തമായ മറുപടി തയാറാക്കി വരികയാണെന്നാണ് അദാനി ​ഗ്രൂപ്പിന്റെ പ്രതികരണം.അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ​ഗവേഷണസ്ഥാപനമാണ് ഹിൻഡൻബർ​ഗ്.

ഫോർബ്സ് മാസികയുടെ കണക്കുകൾ പ്രകാരം ലോകത്തിലെ നാലാമത്തെ സമ്പന്നനാണ് ​ഗൗതം അദാനി. അദാനി ​ഗ്രൂപ്പ് മൗറീഷ്യസ്, കരീബിയൻ ദ്വീപുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലൂടെ എങ്ങനെയാണ് ഓഫ്‌ഷോർ എന്റിറ്റികളെ ഉപയോഗിച്ചതെന്ന് ജനുവരി 24ൽ പുറത്തിറങ്ങിയ റിപ്പോർട്ട് വിശദീകരിക്കുന്നുണ്ട്.

​ഗ്രൂപ്പിന് കടബാധ്യത വളരെയധികമുണ്ടെന്നും റിപ്പോർട്ട് ആരോപിച്ചിരുന്നു.

X
Top