
ന്യൂഡല്‍ഹി: ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഗ്രൂപ്പ്, ബിസിനസുകള്‍ വേര്‍പെടുത്താന്‍ ഒരുങ്ങുന്നു. 2028 ഓടെ നടപടി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി നിക്ഷേപ പ്രൊഫൈലും അനുഭവപരിചയമുള്ള മാനേജ്മെന്റുകളെ തേടുകയാണെന്ന് ഗ്രൂപ്പ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍, ജുഗേഷിന്ദര്‍ സിംഗ് റോയിട്ടേഴ്‌സിനോട് പറഞ്ഞു.
കടബാധ്യത സംബന്ധിച്ചുള്ള ആശങ്കകള്‍ തള്ളികളയാനും സിംഗ് തയ്യാറായി. ലോഹങ്ങള്‍, ഖനനം, ഡാറ്റാ സെന്റര്‍, എയര്‍പോര്‍ട്ടുകള്‍, റോഡുകള്‍, ലോജിസ്റ്റിക്‌സ് ബിസിനസ്സുകള്‍ സ്വതന്ത്രമാക്കാനാണ്് തീരുമാനിച്ചിരിക്കുന്നത്. എയര്‍പോര്‍ട്ട് രംഗത്ത് വലിയ നിക്ഷേപമാണ് ഗ്രൂപ്പ് നടത്തുന്നതെന്നും സിംഗ് അറിയിച്ചു.
രാജ്യത്തെ ഏറ്റവും വലിയ സേവന സ്ഥാപനമായി കമ്പനിയുടെ എയര്‍പോര്‍ട്ട് വിംഗ് വരും വര്‍ഷങ്ങളില്‍ മാറും. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ പവര്‍, കല്‍ക്കരി, ട്രാന്‍സ്മിഷന്‍, ഗ്രീന്‍ എനര്‍ജി ബിസിനസ്സുകള്‍ ഗ്രൂപ്പ് വിഭജിച്ചിട്ടുണ്ട്. ഫോര്‍ബ്‌സ് ലിസ്റ്റ് പ്രകാരം ലോകത്തെ മൂന്നാമത്തെ വലിയ ധനികനായ അധാനി നിലവില്‍ തന്റെ സാമ്രാജ്യം വൈവിദ്യവല്‍ക്കരിക്കുകയാണ്.
തുറമുഖം തൊട്ട് ഊര്‍ജ്ജം വരെയുള്ള മേഖലകളിലെ മുന്‍നിരക്കായ കമ്പനി ഇപ്പോള്‍ മാധ്യമരംഗത്തേയ്ക്കും ചുവടുവെച്ചു. എന്‍ഡിടിവിയെ ഏറ്റെടുത്തതോടെയാണ് ഇത്.