പ്രത്യക്ഷ നികുതി വരുമാനത്തില്‍ വര്‍ദ്ധനഏഷ്യ-പസിഫിക് രാജ്യങ്ങളിലേക്ക് ഇന്ത്യൻ സഞ്ചാരികളുടെ ഒഴുക്ക്ബജറ്റില്‍ പ്രതീക്ഷകളുമായി നിത്യോപയോഗ സാധന വിപണികേന്ദ്ര ബജറ്റിൽ നികുതിയിളവ് പ്രഖ്യാപിച്ചേക്കില്ല; വ്യവസ്ഥകളും നടപടികളും പരിഷ്‌കരിച്ചേക്കും21,000 കോടി രൂപയുടെ കമ്മി: പ്രത്യേക സാമ്പത്തിക പാക്കേജ് ആവശ്യപ്പെട്ട് കേരളം

അദാനി ഗ്രീന്‍ എനര്‍ജിയില്‍ ബുള്ളിഷായി വിദഗ്ധര്‍

മുംബൈ: തിങ്കളാഴ്ച 6 ശതമാനത്തിലധികം ഉയര്‍ച്ച നേടിയ ഓഹരിയാണ് അദാനി ഗ്രീന്‍ എനര്‍ജിയുടേത്. കഴിഞ്ഞ ആറ് ദിവസത്തില്‍ 16 ശതമാനവും 3 വര്‍ഷത്തില്‍ 5,695 ശതമാനത്തിന്റെ മള്‍ട്ടിബാഗര്‍ നേട്ടവും കുറിയ്ക്കാന്‍ ഓഹരിയ്ക്കായി. ഓഹരി കുതിപ്പ് തുടരുമെന്ന് തന്നെയാണ് അനലിസ്റ്റുകളുടെ അഭിപ്രായം.

3000-3250 രൂപയിലേയ്ക്ക് ഓഹരി പ്രവേശിക്കുമെന്ന് മൊണാര്‍ക്ക് നെറ്റ് വര്‍ത്ത് കാപിറ്റലിലെ സീനിയര്‍ റിസര്‍ച്ച് അനലിസ്റ്റ് അര്‍പ്പന്‍ ഷാ പറയുന്നു. 2050 രൂപയിലായിരിക്കും ഓഹരി സപ്പോര്‍ട്ട് നേടുക. നിലവില്‍ 2351 രൂപയിലാണ് സ്റ്റോക്കില്‍ വ്യാപാരം നടക്കുന്നത്.

വിന്‍ഡ് പ്രൊജക്ടുകള്‍ സ്ഥാപിക്കാനുള്ള ശ്രീലങ്കന്‍ സര്‍ക്കാര്‍ കരാര്‍ അദാനി ഗ്രീന്‍ എനര്‍ജിയ്ക്ക് കഴിഞ്ഞയാഴ്ച ലഭ്യമായിരുന്നു. 500 മില്ല്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് ഇത്. ജൂണിലവസാനിച്ച പാദത്തില്‍ വരുമാനം 1701 കോടി രൂപയാക്കി ഉയര്‍ത്താനും കമ്പനിയ്ക്കായി.

മുന്‍ പാദത്തില്‍ ഇത് 1079 കോടി രൂപയായിരുന്നു.

X
Top