ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

5ജി ലേലത്തിൽ പങ്കെടുക്കാൻ തയ്യാറെടുത്ത് അദാനി ഡാറ്റാ നെറ്റ്‌വർക്ക്‌സ്

മുംബൈ: 248.35 കോടി രൂപ ആസ്തിയുള്ള അദാനി ഡാറ്റാ നെറ്റ്‌വർക്ക്‌സ് വഴിയാണ് അദാനി ഗ്രൂപ്പ് 5ജി സ്പെക്ട്രം ലേലത്തിൽ പങ്കെടുക്കുന്നത്. 4730.66 കോടിയുടെ ആസ്തിയുള്ള അദാനി എന്റർപ്രൈസസ് ലിമിറ്റഡിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള യൂണിറ്റാണ് അദാനി ഡാറ്റാ നെറ്റ്‌വർക്ക്‌സ്. കൂടാതെ, ലേലത്തിന് മുന്നോടിയായി ഗുജറാത്ത് സർക്കിളിലെ ഐഎൽഡി (നാഷണൽ ഏരിയ), എൻഎൽഡി (നാഷണൽ ഏരിയ), ഐഎസ്‌പി-ബി എന്നിവയുടെ അംഗീകാരത്തോടെ ഏകീകൃത ലൈസൻസ് അനുവദിക്കുന്നതിന് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് (ഡിഒടി) അദാനി ഡാറ്റാ നെറ്റ്‌വർക്ക്‌സിന് കത്ത് നൽകി.

ലേല നിയമങ്ങളുടെ ഭാഗമായി, പങ്കെടുക്കുന്ന ലേലക്കാർ ഉടമസ്ഥാവകാശ വിശദാംശങ്ങൾ ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന് (DoT) മുൻപിൽ വെളിപ്പെടുത്തണം. അതിന്റെ ഭാഗമായി ലേലക്കാർ അവരുടെ ഉടമസ്ഥാവകാശ വിശദാംശങ്ങൾ വെളിപ്പെടുത്തി. 32,119 കോടി രൂപയുടെ അടച്ച മൂലധനവുമായി 2022 മാർച്ച് 31 വരെ വോഡഫോൺ ഐഡിയയുടെ ആസ്തി 80,918 (നെഗറ്റീവ് ) കോടി രൂപയാണ്. മാർച്ച് 31 ലെ കണക്കനുസരിച്ച് ഭാരതി എയർടെല്ലിന്റെ ആസ്തി 75, 886.8 കോടി രൂപയും അടച്ച മൂലധനം 2,795 കോടി രൂപയുമായിരുന്നപ്പോൾ, റിലയൻസ് ജിയോ ഇൻഫോകോമിന്റെ ആസ്തി 1, 97, 790 കോടി രൂപയും അടച്ച മൂലധനം 1, 54, 125 കോടി രൂപയുമാണ്. 

X
Top