ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

പുതിയ അഡ്വാൻസ്ഡ് ടെക്‌നോളജി സെന്റർ തുറന്ന് ആക്‌സെഞ്ചർ

ചെന്നൈ: കമ്പനിയുടെ ആഗോള ഡെലിവറി ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി ആക്‌സെഞ്ചർ അതിന്റെ ഏറ്റവും പുതിയ അഡ്വാൻസ്‌ഡ് ടെക്‌നോളജി സെന്റർ കോയമ്പത്തൂർ നഗരത്തിൽ തുറന്നു. വ്യവസായങ്ങളിലുടനീളമുള്ള ആഗോള ഉപഭോക്താക്കൾക്കായി പരിവർത്തന സാങ്കേതിക സേവനങ്ങൾ നിർമ്മിക്കുന്നതിലും വിതരണം ചെയ്യുന്നതിലും പുതിയ സൗകര്യം ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു. രണ്ടാം നിര നഗരങ്ങളിലേക്ക് സാന്നിധ്യം വിപുലീകരിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും, സാങ്കേതിക പ്രൊഫഷണലുകളുടെ ഒരു നിർണായക പ്രതിഭ കേന്ദ്രമായി കോയമ്പത്തൂർ ഉയർന്നുവരുമെന്നും കമ്പനി പറഞ്ഞു.

വിപുലീകരണം പ്രാദേശിക പ്രതിഭകൾക്കായി പുതിയ വഴികൾ തുറക്കുകയും കൂടുതൽ ലൊക്കേഷൻ ഫ്ലെക്സിബിലിറ്റിക്കായി തിരയുന്ന ആളുകളെ പിന്തുണയ്ക്കുകയും ചെയ്യുമെന്ന് ആക്‌സെഞ്ചർ പറഞ്ഞു. ഇന്ത്യയിൽ തങ്ങളുടെ സൗകര്യങ്ങളും കഴിവുകളും കൂടുതൽ വിപുലീകരിക്കുന്നത് തുടരുന്നതിനാൽ പ്ലാറ്റ്‌ഫോമുകൾ, ക്ലൗഡ്, ഡാറ്റ, എഐ, മെറ്റാവേർസ്, അനുബന്ധ മേഖലകൾ എന്നിവയിൽ ആഴത്തിലുള്ള വൈദഗ്ധ്യമുള്ള ആളുകളെ റിക്രൂട്ട് ചെയ്യുമെന്ന് കമ്പനി അറിയിച്ചു. ഈ പുതിയ കേന്ദ്രത്തോടെ ആക്‌സെഞ്ചറിന് നിലവിൽ ഇന്ത്യയിലെ കോയമ്പത്തൂർ ബാംഗ്ലൂർ, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, ഇൻഡോർ, കൊൽക്കത്ത, മുംബൈ, പുണെ എന്നി നഗരങ്ങളിൽ അഡ്വാൻസ്‌ഡ് ടെക്‌നോളജി സെന്ററുകളുണ്ട്.

X
Top