രാജ്യത്തിന്റെ ജിഡിപി കണക്കുകളില്‍ വാക്‌പോര് മുറുകുന്നുറിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്കൊച്ചി വിമാനത്താവളത്തിലെ ഭാവി വികസന പദ്ധതികള്‍ തയാറാക്കുന്നതിന് 6.64 കോടിയുടെ കരാർഗോതമ്പ് കയറ്റുമതി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുന്നുഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി; ഇന്ത്യയിപ്പോൾ ‘സ്ഥിരതയാർന്നത്’ എന്ന ഗണത്തിൽ

കേക്ക് റെസിപ്പിയുമായി എബിസി

കൊച്ചി: പുതു വര്‍ഷ ദിനത്തില്‍ പുതിയ കേക്ക് റെസിപ്പി പങ്കുവെച്ച് ആല്‍മണ്ട് ബോര്‍ഡ് ഓഫ് കാലിഫോര്‍ണിയ. ബദാം പൗഡര്‍, ഡാര്‍ക്ക് ചോക്ലേറ്റ്, ഓറഞ്ച് തൊലി, മേപ്പിള്‍ സിറപ്പ് എന്നിവ സമന്വയിക്കുന്ന ഡാര്‍ക്ക് ചോക്ലേറ്റ് ആല്‍മണ്ട് ഓറഞ്ച് കേക്കിന്റെ റെസിപ്പിയാണ് പുറത്തിറക്കിയത്. ആഘോഷങ്ങള്‍ക്ക് ഊഷ്മളതയും മധുരവും പകരാന്‍ ലക്ഷ്യമിട്ടുള്ളതാണ് പുതിയ റെസിപ്പി. ആഘോഷങ്ങളുടെ രുചിയും ആരോഗ്യകരമായ ബേക്കിങും തമ്മിലുള്ള കൃത്യമായ സന്തുലിതാവസ്ഥ ഉറപ്പാക്കുന്ന റെസിപ്പി ഷെഫ് കബിത സിങ് ആണ് തയാറാക്കിയിരിക്കുന്നത്.

ബദാം പൗഡര്‍, നെയ്യ്, മുട്ട എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്ന ഈ കേക്ക് വളരെ മൃദുവായതും, ചോക്ലേറ്റിന്റെയും ഓറഞ്ചിന്റെയും ഗന്ധം തുളുമ്പുന്നതുമാണെന്ന് കബിത സിങ് പറയുന്നു. പ്രോട്ടീന്‍, ഫൈബര്‍, നല്ല കൊഴുപ്പുകള്‍, വിറ്റാമിന്‍ ഇ, അത്യാവശ്യ ധാതുക്കള്‍ എന്നിവയുടെ പ്രകൃതിദത്ത ഉറവിടമാണ് കാലിഫോര്‍ണിയ ബദാമെന്നും, ഇത് ആഘോഷവേളകളിലെ റെസിപ്പികളില്‍ ഉള്‍പ്പെടുത്തുന്നത് മികച്ച തീരുമാനമാണെന്നും മാക്‌സ് ഹെല്‍ത്ത് കെയറിലെ ഡയറ്റെറ്റിക്‌സ് റീജിയണല്‍ ഹെഡ് രിതിക സമദ്ദാര്‍ പറഞ്ഞു. ബദാം ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുകയും, ഊര്‍ജം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും. ആഘോഷങ്ങള്‍ക്കിടയില്‍ അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാന്‍ ബദാം സഹായിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

X
Top