എരുമ ഇറച്ചി കയറ്റുമതി കുതിക്കുന്നു ◆ ഉള്ളി വില കുറയുമെന്ന് കേന്ദ്രം ◆ പിഎം സൂര്യഘർ പദ്ധതി: രാജ്യത്ത് പുരപ്പുറ സോളർ സ്ഥാപിച്ചവരുടെ എണ്ണം 60 ലക്ഷം കടന്നു; 21 ലക്ഷം വീടുകളിൽ വൈദ്യുതി ബിൽ പൂജ്യം ◆ ജിഎസ്ടി യോഗത്തിൽ നിർണായക തീരുമാനങ്ങൾ ◆ ഇന്ത്യയ്ക്കായി 5 വൻ ലക്ഷ്യങ്ങൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ◆

എച്ച്എംബിയുമായി ചേർന്ന് അബോട്ട് പുതിയ എൻഷുർ അവതരിപ്പിച്ചു

കൊച്ചി : നമുക്കെല്ലാവർക്കും പ്രായമാകുമെന്നത് ഒരു രഹസ്യമായ കാര്യമല്ല. പക്ഷേ, പ്രായമാകുമ്പോൾ പേശികളുടെ നഷ്ടം സംഭവിക്കാം, ഇത് ചലനശേഷി, ശക്തി, ഊർജ്ജം, രോഗപ്രതിരോധശേഷി ആരോഗ്യം എന്നിവയെ നേരിട്ട് ബാധിക്കും. 40 വയസ്സ് മുതൽ, മുതിർന്നവർക്ക് ഒരു ദശാബ്ദത്തിൽ അവരുടെ പേശികളുടെ 8% വരെ നഷ്ടപ്പെടാം, 70 വയസ്സിനു ശേഷം ഈ നിരക്ക് ചിലപ്പോൾ ഇരട്ടിയാക്കാം. മുതിർന്നവരെ ശക്തരും സജീവരുമായി നിലനിർത്താൻ സഹായിക്കുന്നതിന് വേണ്ടി ആഗോള ആരോഗ്യസംരക്ഷണ കമ്പനിയായ അബോട്ട് എച്ച്എംബിയോടൊപ്പം ചേർന്ന് പുതിയ എൻഷുർ ലോഞ്ച് പ്രഖ്യാപിച്ചു.പ്രായമാകുമ്പോൾ ഇന്ത്യക്കാരെ പിന്തുണയ്ക്കുന്നതിനുള്ള ഒരു പുതിയ ഫോർമുലേഷൻ ആണിത്.
പേശികളുടെയും എല്ലുകളുടെയും ബലം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഉയർന്ന ഗുണമേന്മയുള്ള പ്രോട്ടീൻ, കാൽസ്യം, വിറ്റാമിൻ ഡി തുടങ്ങിയ 32 സുപ്രധാന പോഷകങ്ങൾ ഉപയോഗിച്ച് രൂപപ്പെടുത്തിയ ശാസ്ത്രാധിഷ്ഠിത പോഷകാഹാര സപ്ലിമെന്റാണ് പുതിയ എൻഷൂർ. അതിൽ ഇപ്പോൾ ഒരു പ്രത്യേകമായ ചേരുവയുണ്ട് – HMB അല്ലെങ്കിൽ β-ഹൈഡ്രോക്സി-β-മീഥൈൽ ബ്യൂട്ടറേറ്റ്. ഇത് പേശികളുടെ ആരോഗ്യം നഷ്ടപെടുന്നത് ചെറുക്കാനും ശക്തിയും ഊർജ്ജവും പുനഃസ്ഥാപിക്കാനും സഹായിക്കുന്നു.

X
Top