8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യഊർജ പ്രതിസന്ധി: എൽപിജി വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രംഅലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജി

അബന്‍സ് ഹോള്‍ഡിംഗ്‌സ് ഐപിഒ ഡിസംബര്‍ 12ന്

ബന്‍സ് ഗ്രൂപ്പിലെ അബന്‍സ് ഹോള്‍ഡിംഗ്‌സ് ഐപിഒ ഡിസംബര്‍ 12ന് നടക്കും. ഡിസംബര്‍ 15 വരെയാണ് ഐപിഒ. 1.28 കോടി ഓഹരികളാണ് കമ്പനി പ്രാഥമിക വിപണിയിലെത്തിക്കുന്നത്.

അതില്‍ 38 ലക്ഷം എണ്ണം ഓഫര്‍ ഫോര് സെയ്ല്‍ വഴിയും 90 ലക്ഷം എണ്ണം ഓഫര്‍ ഫോര്‍ സെയ്ല്‍ വഴിയുമാണ്. പ്രമോട്ടറും സ്ഥാപകനുമായ അഭിഷേക് ബന്‍സാലാണ് ഓഫര്‍ ഫോര്‍ സെയില്‍ വഴി ഓഹരികള്‍ വിറ്റഴിക്കുക.

ഇതോടെ കമ്പനിയിലെ പ്രമോട്ടര്‍ ഹോള്‍ഡിംഗ് 97.4 ശതമാനത്തില്‍ നിന്നും 72 ശതമാനമായി താഴും.ഇഷ്യു വലിപ്പത്തിന്റെ 60 ശതമാനം ചെറുകിട നിക്ഷേപകര്‍ക്കായി മാറ്റിവച്ചിട്ടുണ്ട്. 30 ശതമാനം ഉയര്‍ന്ന വരുമാനക്കാര്‍ക്കായും 10 ശതമാനം നിക്ഷേപ സ്ഥാപനങ്ങള്‍ക്കായും നീക്കിവച്ചിരിക്കുന്നു.

തങ്ങളുടെ എന്‍ബിഎഫ്‌സി സബ്‌സിഡിയറിയുടെ മൂലധനത്തിനായി ഫ്രഷ് ഇഷ്യു തുക ഉപയോഗിക്കുമെന്ന് കമ്പനി പറയുന്നു. കമ്മോഡിറ്റി ട്രേഡിംഗ് നടത്തിയാണ് അബന്‍സ് ഹോള്‍ഡിംഗിസിന്റെ തുടക്കം.

നിലവില്‍ നിരവധി സാമ്പത്തി സേവനങ്ങള്‍ നടത്തുന്നു. നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് സേവനങ്ങള്‍, ആഗോള നിക്ഷേപകരുടെ ഇക്വിറ്റി ട്രേഡിംഗ്, കമ്മോഡിറ്റി, ഫോറിന്‍ എക്‌സ്‌ചേഞ്ച് എന്നിവ അവയില്‍ ചിലതാണ്. അസറ്റ് മാനേജ്‌മെന്റ്, നിക്ഷേപ ഉപദേശം നല്‍കുക, വെല്‍ത്ത് മാനേജ്‌മെന്റ് സേവനങ്ങള്‍ തുടങ്ങിയവയും മറ്റ് പ്രവര്‍ത്തനങ്ങളാണ്.

2022 സാമ്പത്തികവര്‍ഷത്തില്‍ 61.97 കോടി രൂപയുടെ ലാഭം നേടി. തൊട്ടുമുന്‍വര്‍ഷത്തേക്കാള്‍ 35 ശതമാനം കൂടുതലാണ് ഇത്. വരുമാനം 52 ശതമാനം താഴ്ന്ന് 638.63 കോടി രൂപയായി.

X
Top