എല്ലാ മൊബൈൽ ഫോണുകളും പ്രാദേശികമായി നിർമിക്കുന്ന രാജ്യമായി മാറാൻ ഇന്ത്യസംസ്ഥാനത്ത് തിരിച്ചുകയറി സ്വര്‍ണവില; ഒറ്റയടിക്ക് വര്‍ധിച്ചത് 560 രൂപഇന്ത്യ-ആസിയൻ സ്വതന്ത്ര വ്യാപാര കരാര്‍: പുനഃപരിശോധന വേഗത്തിലാക്കാൻ ധാരണസംസ്ഥാനങ്ങൾക്ക് കേന്ദ്രം നികുതി വിഹിതം നൽകി; കേരളത്തിന് 3430 കോടി, യുപിക്ക് 31962 കോടി, ബിഹാറിന് 17921 കോടിഅടല്‍ പെന്‍ഷന്‍ യോജനയിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണം ഏഴ് കോടി കടന്നു

50 ശതമാനത്തിലേറെ ആദായം, ബോണസ് ഓഹരി, ലാഭവിഹിതം എന്നിവ നല്‍കുന്ന ഓഹരി

മുംബൈ: ഓഹരി വിലയില്‍ 50 ശതമാനത്തിലേറെ വര്‍ധന, ലാഭവിഹിതം, ബോണസ് ഓഹരികള്‍ എന്നിവ ഓഫര്‍ ചെയ്യുന്ന ഓഹരിയാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റേതെന്ന് യെസ് സെക്യൂരിറ്റീസ് പറയുന്നു. അതുകൊണ്ടുതന്നെ 185 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാനാണ് ബ്രോക്കറേജ് സ്ഥാപനം നിര്‍ദ്ദേശിക്കുന്നത്. 119.8 രൂപയാണ് നിലവിലെ വില.
അതേസമയം കമ്പനിയുടെ മാര്‍ച്ചിലെ പ്രവര്‍ത്തന ലാഭം പ്രതീക്ഷിച്ചതിലും 20 ശതമാനം കുറഞ്ഞുവെന്ന് യെസ് സെക്യൂരിറ്റീസ് അറിയിച്ചു. 145 ബില്ല്യണ്‍ രൂപ പ്രതീക്ഷിച്ച സ്ഥാനത്ത് 118 ബില്ല്്യണ്‍ രേഖപ്പെടുത്താനേ കമ്പനിയ്ക്ക് സാധിച്ചുള്ളൂ. പ്രവര്‍ത്തന ചെലവ് വര്‍ധിച്ചതിനാലാണ് കമ്പനി ലാഭ അനുമാനം നേടാതെ പോയത്. എന്നാല്‍ വില്‍പന, വാടക വരുമാനങ്ങള്‍ പ്രതീക്ഷതോതില്‍ വര്‍ധിച്ചതായി ബ്രോക്കറേജ് സ്ഥാപനം പറഞ്ഞു.
1959 ല്‍ സ്ഥാപിതമായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ നിര്‍മ്മാണരംഗത്ത് പ്രവര്‍ത്തിക്കുന്ന (125584.88 കോടി രൂപ വിപണി മൂലധനമുള്ള) പൊതുമേഖല ലാര്‍ജ് ക്യാപ് കമ്പനിയാണ്.
പെട്രോളിയം റിഫൈനറി ഉത്പന്നങ്ങള്‍, മറ്റു പ്രവര്‍ത്തനങ്ങള്‍, സേവനങ്ങള്‍ സ്‌ക്രാപ്പ്, സബ്‌സിഡി എന്നിവിയിലൂടെയാണ് വരുമാനമുണ്ടാക്കുന്നത്. മാര്‍ച്ചിലവസാനിച്ച പാദത്തില്‍ കമ്പനി 175872.72 കോടി രൂപ ഏകീകൃത മൊത്ത വരുമാനം നേടി. തൊട്ടുമുന്‍പത്തെ പാദത്തേക്കാള്‍ 5.64 % കൂടുതലാണിത്.. നികുതിക്ക് ശേഷമുള്ള അറ്റാദായം 6952.67 കോടി രൂപയാണ്.
കമ്പനിയുടെ ഇഎംഎ (എക്‌സ്‌പൊണന്‍ഷ്യല്‍ മൂവിംഗ് ആവറേജ്), മൂവിംഗ് ആവറേജ് കണ്‍വേര്‍ജന്‍സ് ഡൈവേര്‍ജന്‍സ് (എംഎസിഡി) എന്നിവ വാങ്ങല്‍ സിഗ്‌നലാണ് നല്‍കുന്നത്. 2021 ഡിസംബര്‍ 31 വരെ കമ്പനിയുടെ 51.5 ശതമാനം ഓഹരികള്‍ പ്രമോട്ടര്‍മാരുടെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 16.77 ശതമാനവും ആഭ്യന്തര നിക്ഷേപകര്‍ക്ക് 2.91 ശതമാനവും ഓഹരിയുണ്ട്.

X
Top