2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നംകരവഴി കണ്ടെയ്നർ നീക്കം: രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം; ആദ്യ ബുക്കിങ് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്ഫ്രാൻസുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ; റഫാല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കുംരാജ്യത്ത് സ്റ്റീലിന് വൻ ഡിമാൻഡ്; ഉപഭോഗം റെക്കോർഡിൽ, ഇറക്കുമതി ആശ്രയത്വം തുടരുന്നുആഗോള വിപണികളുമായി മത്സരിക്കാൻ ഇന്ത്യ; ഇറക്കുമതി തീരുവ 10 ശതമാനത്തിൽ താഴെയാക്കും

സ്‌റ്റീല്‍ കമ്പനികള്‍ക്കായി പുതിയ ഉത്പാദന പാക്കേജ് ഒരുങ്ങുന്നു

കൊച്ചി: സ്‌റ്റീല്‍ നിർമ്മാണ മേഖലയിലെ കമ്പനികള്‍ക്കായി പുതിയ ഉത്പാദന ബന്ധിത ആനുകൂല്യ(പി.എല്‍.ഐ) പദ്ധതി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചേക്കും. പി.എല്‍.ഐ പദ്ധതി 1.1ന്റെ ഉദ്‌ഘാടനം ഖന വ്യവസായ മന്ത്രി എച്ച്‌. ഡി കുമാര സ്വാമി നിർവഹിക്കും.

സ്‌പെഷ്യാലിറ്റി സ്റ്റീലിന്റെ ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കാനും ഇറക്കുമതി ആശ്രയത്വം കുറയ്ക്കാനും ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ നേരത്തെ പ്രഖ്യാപിച്ച ഉത്പാദന ബന്ധിത ആനുകൂല്യ പദ്ധതിയിലൂടെ 27,106 കോടി രൂപയുടെ നിക്ഷേപം ലഭിച്ചിരുന്നു.

ഇതിലൂടെ 79 ലക്ഷം ടണ്‍ സ്‌പെഷ്യലിറ്റി സ്‌റ്റീല്‍ ഉത്പാദനവും 14,760 നേരിട്ടുള്ള തൊഴില്‍ അവസരങ്ങളും ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പദ്ധതിയില്‍ പങ്കാളികളായ കമ്പനികളുമായി തുടർച്ചയായി നടത്തിയ ചർച്ചകളിലാണ് ആനുകൂല്യങ്ങള്‍ തുടരുന്നതിന് ധാരണയായത്.

X
Top