100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

മാര്‍ച്ചില്‍ മാത്രം 8.7 ബില്യണ്‍ യുപിഐ ഇടപാടുകള്‍: നിര്‍മലാ സീതാരാമന്‍

ന്യൂഡൽഹി: രാജ്യത്ത് മൊത്തം പേയ്‌മെന്റിന്റെ 68 ശതമാനവും യുപിഐ വഴിയാണ് നടക്കുന്നതെന്ന് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍. 2023 മാര്‍ച്ച് മാസം മാത്രം 8.7 ബില്യണ്‍ യുപിഐ ഇടപാടുകള്‍ നടന്നിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ സാമ്പത്തിക വര്‍ഷത്തില്‍ മൊത്തത്തിലുള്ള വളര്‍ച്ച 82 ശതമാനമാണെന്നും മന്ത്രി പറഞ്ഞു.

പകര്‍ച്ചവ്യാധിയുടെ സമയത്ത് സര്‍ക്കാര്‍ ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ച്ചറിന്റെ നേട്ടങ്ങള്‍ പ്രയോജനപ്പെടുത്തി. ഈ സമയത്ത് യുപിഐ ഈ മേഖലയിലെ ഒരു ഗെയിം ചെയ്ഞ്ചറായി മാറിയെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു.

രാജ്യത്ത് 462.5 മില്യണ്‍ ചെലവ് കുറഞ്ഞ ബാങ്ക് അക്കൗണ്ടുകള്‍ തുറന്നു. ഇതില്‍ 56% അക്കൗണ്ട് ഉടമകളും സ്ത്രീകളാണ്.

ഡിപിഐ അടിസ്ഥാനമാക്കിയുള്ള ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ സിസ്റ്റം വഴി 650 മില്യണ്‍ ആളുകളുടെ അക്കൗണ്ടുകളിലേക്ക് 322 ബില്യണ്‍ ഡോളറാണ് ട്രാന്‍സ്ഫര്‍ ചെയ്തതെന്ന് മന്ത്രി വ്യക്തമാക്കി.

X
Top