കേന്ദ്ര ബജറ്റിൽ ധനമന്ത്രി നികുതി ഇളവ് പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ട്ഇന്ത്യ മൂന്നാമത്തെ വലിയ ആഭ്യന്തര എയര്‍ലൈന്‍ വിപണിബജറ്റിൽ ഇടത്തരക്കാർക്ക് ആശ്വാസത്തിൻ്റെ സൂചനകൾകൊല്ലം തീരത്തെ ഇന്ധന പര്യവേക്ഷണം ഡ്രില്ലിങ് ഘട്ടത്തിലേക്ക്വ​ധ​വ​നി​ൽ പുതിയ തുറമുഖത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

എട്ടു കമ്പനികളുടെ വിപണി മൂല്യത്തില്‍ മൊത്തം ഇടിവ് 1.17 ലക്ഷം കോടി രൂപ

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത കമ്പനികളില്‍ വിപണി മൂല്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന 10 കമ്പനികളില്‍ എട്ടെണ്ണവും കഴിഞ്ഞവാരം വിപണിയില്‍ നേരിട്ടത് കനത്ത ഇടിവ്.

വിപണിമൂല്യത്തില്‍ ടോപ് 10ലെ എട്ടു കമ്പനികള്‍ക്കുണ്ടായ മൊത്തം നഷ്ടം 1,17,493.78 കോടി രൂപ. ഇന്‍ഫോസിസാണ് ഏറ്റവും വലിയ നഷ്ടം നേരിട്ടത്.

റിലയൻസ് ഇൻഡസ്ട്രീസ്, ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്), എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഹിന്ദുസ്ഥാൻ യൂണിലിവർ, ഭാരതി എയർടെൽ, ഐസിഐസിഐ എന്നിവയും നഷ്ടം നേരിട്ട പ്രമുഖ കമ്പനികളാണ്.

ഐടിസിയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും മാത്രമാണ് കഴിഞ്ഞ വാരത്തില്‍ നേട്ടമുണ്ടാക്കിയ ടോപ് 10 ഓഹരികള്‍. എച്ച്ഡിഎഫ്‍സിയെ മറികടന്ന് വിപണിമൂല്യത്തില്‍ ഏഴാം സ്ഥാനത്തേക്കെത്തിയ ഐടിസി, 5 ട്രില്യണ്‍ ഡോളറിന്‍റെ വിപണിമൂല്യമെന്ന നേട്ടവും കഴിഞ്ഞയാഴ്ച കൈവരിച്ചു.


ഇൻഫോസിസിന്റെ വിപണി മൂല്യം 66,854.05 കോടി രൂപ ഇടിഞ്ഞ് 5,09,215 കോടി രൂപയായി. ഏപ്രിൽ 13ന് പ്രഖ്യാപിച്ച നാലാം പാദ ഫലങ്ങില്‍ വിപണി പ്രതീക്ഷയ്ക്കൊത്ത അറ്റാദായം രേഖപ്പെടുത്താന്‍ ഇൻഫസിസിന് സാധിച്ചിട്ടില്ല.

ഇതിനൊപ്പം യുഎസ് ബാങ്കിംഗ് പ്രതിസന്ധിയെത്തുടർന്ന് ക്ലയന്റുകള്‍ തങ്ങളുടെ ഐടി ചെലവിടല്‍ വെട്ടിക്കുറയ്ക്കുന്നതും ഇന്‍ഫോസിസ് ഓഹരികള്‍ക്ക് വിനയായി.

എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ മൂല്യം 10,880.5 കോടി രൂപ ഇടിഞ്ഞ് 9,33,937.35 കോടി രൂപയായി. ഐസിഐസിഐ ബാങ്കിന്‍റെ വിപണിമൂല്യം 10,462.77 കോടി രൂപ ഇടിഞ്ഞ് 6,17,477.46 കോടി രൂപയിലെത്തി.

ഹിന്ദുസ്ഥാൻ യുണിലിവറിന്റെ എം ക്യാപ് 8,458.53 കോടി രൂപ കുറഞ്ഞ് 5,86,927.90 കോടി രൂപയിലേക്കും എച്ച്ഡിഎഫ്‌സിയുടെ മൂല്യം 5,172.27 കോടി രൂപ ഇടിഞ്ഞ് 5,06,264.24 കോടി രൂപയിലേക്കും വന്നു.

റിലയൻസ് ഇൻഡസ്ട്രീസിന്റെ വിപണി മൂല്യം 4,566.52 കോടി രൂപ കുറഞ്ഞ് 15,89,169.49 കോടി രൂപയായും ഭാരതി എയർടെല്ലിന്റെ വിപണി മൂല്യം 780.62 കോടി രൂപ താഴ്ന്ന് 4,26,635.46 കോടി രൂപയായും മാറി.

എന്നിരുന്നാലും, ഐടിസിയുടെ മൂല്യം 15,907.86 കോടി രൂപ ഉയർന്ന് 5,07,373.82 കോടി രൂപയായും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂല്യം 8,746.11 കോടി രൂപ ഉയർന്ന് 4,84,561.80 കോടി രൂപയായും മുന്നേറി.

റിലയൻസ് ഇൻഡസ്ട്രീസ് ഏറ്റവും മൂല്യമുള്ള സ്ഥാപനമായി തുടർന്നു, ടിസിഎസ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ഇൻഫോസിസ്, ഐടിസി, എച്ച്‌ഡിഎഫ്‌സി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഭാരതി എയർടെൽ എന്നിവയാണ് യഥാക്രമം പിന്നീടുള്ള സ്ഥാനങ്ങളില്‍.

കഴിഞ്ഞയാഴ്ച 30-ഷെയർ ബിഎസ്ഇ സെൻസെക്‌സ് 775.94 പോയിന്റ് അഥവാ 1.28 ശതമാനം ഇടിഞ്ഞു.

X
Top