പശ്ചിമേഷ്യ സംഘർഷം: ഇന്ത്യയിൽ മാത്രം മുടങ്ങിയത് 5,522 വിമാനങ്ങൾവ്യാപാര കമ്മിയിൽ വൻ വർധനഇന്ത്യയിലേക്ക് കൂടുതല്‍ എണ്ണ കപ്പലുകള്‍; പാചകവാതക പ്രതിസന്ധിയില്‍ അയവുണ്ടായേക്കുംപശ്ചിമേഷ്യന്‍ സംഘര്‍ഷം: കെട്ടിക്കിടക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ ചരക്ക്പാചകവാതക പൂഴ്ത്തിവെപ്പ് തടയാന്‍ റെയ്ഡ് ശക്തമാക്കി കേന്ദ്രം

ഐപിഒയ്ക്ക് ഒരുങ്ങി 70 കമ്പനികള്‍, സമാഹരിക്കുക 1 ലക്ഷം കോടി

മുംബൈ: വരുന്ന 12 മാസത്തില്‍ പ്രാഥമിക ഓഫര്‍ (ഐപിഒ) നടത്താനൊരുങ്ങുന്നത്‌ 70 കമ്പനികള്‍. സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യുടെ അനുമതി നേടിയ ഈ കമ്പനികള്‍ മൊത്തം സ്വരൂപിക്കുക 1 ലക്ഷം കോടി രൂപ.

ആധാര്‍ ഹൗസിംഗ് ഫിനാന്‍സ്, എപിഐ ഹോള്‍ഡിംഗ്‌സ് (ഫാര്‍മസി), ടിവിഎസ് സപ്ലൈ ചെയിന്‍ സൊല്യൂഷന്‍സ്, മക്ലിയോഡ്‌സ് ഫാര്‍മസ്യൂട്ടിക്കല്‍സ്, ഭാരത് എഫ്‌ഐഎച്ച്, എംക്യൂര്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്, ഐനോക്‌സ് ഗ്രീന്‍ എനര്‍ജി, ഫാബ് ഇന്ത്യ, ഗോ എയര്‍ലൈന്‍സ്, ഫൈവ്സ്റ്റാര്‍ ബിസിനസ് ഫിനാന്‍സ്, ജെമിനി ഇഡിഡ്, ആര്‍ക്കിയന്‍ കെമിക്കല്‍ ഇന്‍ഡസ്ട്രീസ് തുടങ്ങിയവയാണ്‌ അനുമതി നേടിയവരില്‍ പ്രമുഖര്‍.

ഇതില്‍ ഹൗസിംഗ് ഫിനാന്‍സ് മാത്രം 7,300 കോടി രൂപ സമാഹരിക്കും. എപിഐ ഹോള്‍ഡിംഗ്‌സ്, ടിവിഎസ് സപ്ലൈ ചെയിന്‍ സൊല്യൂഷന്‍സ്, മാക്ലിയോഡ്‌സ് ഫാര്‍മസ്യൂട്ടിക്കല്‍സ്, ഭാരത് എഫ്‌ഐഎച്ച് എന്നിവ 5,000 കോടി രൂപ വീതമാണ് സ്വരൂപിക്കുക. എല്‍ഇ ട്രാവന്യൂസ് ടെക്‌നോളജി, മൊബിക്വിക് സിസ്റ്റംസ്, ഇന്ത്യ1 പേയ്‌മെന്റ്‌സ്, വാരി എനര്‍ജീസ്, ഇമാജിന്‍ മാര്‍ക്കറ്റിംഗ്, വിക്രന്‍ സോളാര്‍, കെവെന്റര്‍ അഗ്രോ,ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, ജെകെ ഫയല്‍സ് & എഞ്ചിനീയറിംഗ്, അബാന്‍സ് ഹോള്‍ഡിംഗ്‌സ്, ധര്‍മ്മജ് ക്രോപ്പ് ഗാര്‍ഡ്, യൂണിപാര്‍ട്ട്‌സ് ഇന്ത്യ എന്നിവയും വരും മാസങ്ങളില്‍ ഐപിഒ നടത്തിയേക്കും.

ചാഞ്ചാട്ടങ്ങള്‍ക്കിടയിലും കലണ്ടര്‍ വര്‍ഷത്തില്‍ നാളിതുവരെയുള്ള 20ലധികം ഐപിഒകള്‍ നടന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഏകദേശം 40,000 കോടി രൂപ സമാഹരിക്കാനും കമ്പനികള്‍ക്കായി. 74.98 അധികം സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ട ഹര്‍ഷ എഞ്ചിനീയേഴ്‌സാണ് പ്രകടനത്തില്‍ മുന്നിലെത്തിയത്.

ഡ്രീംഫോക്‌സ് സര്‍വീസസ്, കാമ്പസ് ആക്റ്റീവ്വെയര്‍, സിര്‍മ എസ്ജിഎസ് ടെക്‌നോളജി, വീനസ് പൈപ്പ്‌സ്, അദാനി വില്‍മര്‍ എന്നിവ 15 -57 മടങ്ങ് സബ്‌സ്‌ക്രിപ്ഷന്‍നേടി. ഇഷ്യു വിലയായ 326 രൂപയില്‍ നിന്നും 216 ശതമാനം ഉയര്‍ച്ച നേടിയ വീനസ് പൈപ്പാണ് മൂല്യമുയര്‍ത്തിയ ഓഹരി. ഹരിയോം പൈപ്പ്, എത്തോസ്, വെറന്‍ഡ ലേണിംഗ്, പ്രൂഡന്റ് കോര്‍പ്പറേറ്റ് എന്നിവയുടെ ഓഹരികള്‍ യഥാക്രമം 108 ശതമാനം, 103 ശതമാനം, 82 ശതമാനം, 78 ശതമാനം എന്നിങ്ങനെ നേട്ടം സ്വന്തമാക്കി.

മാക്‌സിമസ് ഇന്റര്‍നാഷണല്‍, ലാവ ഇന്റര്‍നാഷണല്‍, ബിവിജി ഇന്ത്യ, ഇബിക്‌സ്‌കാഷ്, യാത്രാ ഓണ്‍ലൈന്‍ എന്നിവ ഐപിഒ അനുമതി കാത്തിരിക്കുന്ന കമ്പനികളാണ്.

X
Top