ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

റിലയൻസിന്റെ അറ്റാദായത്തിൽ 7.4% വർദ്ധന

മുംബൈ: മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ മൂന്നാം പാദ ഫലങ്ങള്‍ പുറത്തുവന്നു. കമ്ബനിയുടെ ടെലികോം വിഭാഗമായ ജിയോയും റീട്ടെയ്ല്‍ വിഭാഗവുമെല്ലാം മികച്ച പ്രകടനം നടത്തി. റിലയൻസ് ജിയോയുടെ അറ്റാദായത്തില്‍ 24 ശതമാനം വർദ്ധനയുണ്ടായി.

റിലയൻസ് ഇൻഡസ്ട്രീസിന്റെ ഡിസംബർ പാദ അറ്റാദായത്തില്‍ 7.4 ശതമാനം വർദ്ധനയുണ്ടായി. മൊത്തത്തിലുള്ള അറ്റാദായം 18,540 കോടി രൂപയാണ്.

അതായത് പ്രതി ഓഹരിക്ക് 13.70 രൂപ. 2025 സാമ്ബത്തികവർഷത്തിലെ ഒക്‌ടോബർ-ഡിസംബർ പാദത്തിലെ കണക്കാണിത്. മുൻവർഷം ഇതേ കാലയളവില്‍ 17,265 കോടി രൂപയായിരുന്നു മൊത്തത്തിലുള്ള അറ്റാദായം.

ജൂലായ്- സെപ്തംബർ പാദത്തിലെ അറ്റാദായം 16563 കോടി രൂപയായിരുന്നു.

പ്രവർത്തനങ്ങളില്‍ നിന്നുള്ള വരുമാനം 2.43 ലക്ഷം കോടി രൂപയായി ഉയർന്നു.

X
Top