
മുംബൈ: സെന്‍സെക്സും നിഫ്റ്റിയും 1 ശതമാനത്തോളം വീതം പ്രതിവാര നേട്ടമുണ്ടാക്കിയതോടെ 6 മുന്‍നിര സ്ഥാപനങ്ങള്‍ 1,19,763.25 കോടി രൂപ വിണി മൂല്യം കൂട്ടിച്ചേര്‍ത്തു. റിലയന്‍സ് ഇന്‍ഡസ്ട്രീസും ഐടിസിയുമാണ് നേട്ടത്തില്‍ മുന്നില്‍.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് മൂല്യം 57,338.56 കോടി രൂപ ഉയര്‍ന്ന് 17,83,043.16 കോടി രൂപയായപ്പോള്‍ ഐടിസി വിപണി മൂലധനം (എംസിഎപി) 21,291.04 കോടി രൂപ ഉയര്‍ന്ന് 5,82,602.46 കോടി രൂപ. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എംകാപ്പ് 18,697.06 കോടി രൂപ ഉയര്‍ന്ന് 5,29,898.83 കോടി രൂപയായും ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസിന്റെത്് 9,220.81 കോടി രൂപ ഉയര്‍ന്ന് 12,16,890.72 കോടി രൂപയായും മാറി.
ഐസിഐസിഐ ബാങ്ക് 8,998.26 കോടി രൂപയും ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ 4,217.52 കോടി രൂപയും വിപണി മൂല്യം ചേര്‍ത്തു. യഥാക്രമം 6,62,702.30 കോടി രൂപയായും 6,62,702.30 കോടി രൂപയായുമാണ് ഈ രണ്ട് കമ്പനികളുടെ വിപണി മൂല്യം ഉയര്‍ന്നത്. അതേസമയം എച്ച്ഡിഎഫ്സി ബാങ്കിന്റെ മൂല്യം 22,926.37 കോടി രൂപ ഇടിഞ്ഞ് 22,926.37 കോടി രൂപയായി.
എച്ച്ഡിഎഫ്സി- 9,782.7 കോടി രൂപ ഇടിഞ്ഞ് 5,12,585.94 കോടി രൂപ,ഭാരതി എയര്‍ടെല്‍- 5,219.66 കോടി രൂപ കുറഞ്ഞ് 4,84,844.10 കോടി രൂപ, ഇന്‍ഫോസിസ്-1638.41 കോടി രൂപ കുറഞ്ഞ്് 5,52,452.86 കോടി രൂപ എന്നിവയാണ് വിപണി മൂല്യത്തില്‍ ഇടിവ് നേരിട്ട മറ്റ് കമ്പനികള്‍. ആദ്യ 10 കമ്പനികളുടെ റാങ്കിംഗില്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഐടിസി, ഇന്‍ഫോസിസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി, ഭാരതി എയര്‍ടെല്‍ എന്നിവയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.






