എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

ഈയാഴ്ച്ച വിപണിയിലെത്തുന്നത് 6 ഐപിഒകൾ

മുംബൈ: ആറ് കമ്പനികൾ ഈയാഴ്ച്ച പ്രാഥമിക ഓഹരി വില്‍പ്പനയുമായി വിപണിയിലേക്ക് എത്തുന്നത്.

കൺസ്യൂമർ-വെയർ കമ്പനിയായ സെല്ലോ വേൾഡ് അതിന്റെ 1,900 കോടി രൂപയുടെ പബ്ലിക് ഇഷ്യു ഒക്ടോബർ 30ന് ആരംഭിക്കും. ഒരു ഓഹരിക്ക് 617-648 രൂപയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിട്ടുള്ളത്. നവംബർ 1 ന് ഇഷ്യു സമാപിക്കും. മമഎർത്ത് മാതൃകമ്പനിയായ ഹൊനാസ കണ്‍സ്യൂമറിന്‍റെ 1,701 കോടി രൂപയുടെ ഐപിഒ ഒക്‌ടോബർ 31ന് തുടങ്ങും, ഒരു ഓഹരിക്ക് 308-324 രൂപയാണ് നിരക്ക്, നവംബർ 2 ന് ഓഫര്‍ അവസാനിക്കും.

എസ്എംഇ വിഭാഗത്തിൽ, ട്രാൻസ്‌സ്റ്റീൽ സീറ്റിംഗ് ടെക്‌നോളജീസിന്‍റെ 49.98 കോടി രൂപയുടെ ഐപിഒ ഒക്ടോബർ 30 മുതല്‍ നവംബർ 1 വരെ തീയതികളിൽ നടക്കും, ഒരു ഓഹരിക്ക് 67-70 രൂപയാണ് നിരക്ക്. വൃന്ദാവൻ പ്ലാന്റേഷന്റെ 15.29 കോടി രൂപയുടെ ഐപിഒയും ഇതേ ദിവസങ്ങളിലാണ് നടക്കുന്നത്, ഇഷ്യൂ വില ഒരു ഓഹരിക്ക് 108 രൂപയാണ്.

മിഷ് ഡിസൈൻസിന്റെ 9.76 കോടി രൂപയുടെ ഓഫറിന്‍റെ ബിഡ്ഡിംഗ് ഒക്ടോബർ 31 മുതല്‍ നവംബർ 2 വരെ നടക്കും, ഓഫർ വില ഷെയറൊന്നിന് 122 രൂപയായി നിശ്ചയിച്ചിട്ടുണ്ട്.

എസ്എആർ ടെലിവെഞ്ചറിന്‍റെ ഐപിഒ നവംബർ 1-3 തീയതികളിൽ നടക്കും. ഒരു ഓഹരിക്ക് 52-55 രൂപ എന്നതാണ് പ്രൈസ് ബാൻഡ്. 24.75 കോടി രൂപയുടെ സമാഹരണമാണ് ലക്ഷ്യമിടുന്നത്.

കഴിഞ്ഞയാഴ്ച തുടങ്ങിയ പാരഗൺ ഫൈൻ, സ്‌പെഷ്യാലിറ്റി കെമിക്കൽസ് ഐപിഒകള്‍ ഒക്ടോബർ 30-ന് അവസാനിക്കും, ശാന്തല എഫ്എംസിജി പ്രൊഡക്റ്റ്‍സിന്‍റെ ഐപിഒ ഒക്ടോബർ 31നും കെകെ ഷാ ഹോസ്പിറ്റൽസിന്‍റെ ഐപിഒ ഒക്ടോബർ 31നും മൈത്രേയ മെഡികെയറിന്‍റെ ഐപിഒ നവംബർ 1നും അവസാനിക്കും.

ലിസ്റ്റിംഗിന്‍റെ കാര്യം നോക്കുകയാണെങ്കില്‍, ഫാർമ കമ്പനിയായ ബ്ലൂ ജെറ്റ് ഹെൽത്ത്‌കെയർ നവംബർ 1 ന് T + 3 ടൈംലൈനിൽ അരങ്ങേറ്റം കുറിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അതേസമയം ഐ‌പി‌ഒ ഷെഡ്യൂൾ പ്രകാരം രാജ്‌ഗോർ കാസ്റ്റർ ഡെറിവേറ്റീവ്‍സിന്‍റെ ട്രേഡിംഗ് ഒക്ടോബർ 31 മുതൽ എൻ‌എസ്‌ഇ എമർജിൽ ആരംഭിക്കും.

X
Top