ഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോയുകെ, ഇഫ്ടിഎ കരാറുകള്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് വഴിയൊരുക്കും: പിയൂഷ് ഗോയല്‍ഡിജിറ്റല്‍ പെയ്മെന്റുകളുടെ 85 ശതമാനം യുപിഐ വഴിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ആഭ്യന്തര ആവശ്യകത സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നു: ആര്‍ബിഐ

കേരളത്തില്‍ ഇന്ന് മുതല്‍ 5ജി സേവനം

കൊച്ചി: ഇന്ന് മുതൽ 5ജി കേരളത്തിൽ കൊച്ചിയിലെത്തുകയാണ്. മലയാളികൾ കാത്തിരുന്ന വാർത്ത. വികസനത്തിന്‍റെ പല കാര്യങ്ങളും പോലെ കൊച്ചിക്കാണ് ഭാഗ്യം ആദ്യം. കൊച്ചി നഗരസഭ പരിധിയിൽ തെരഞ്ഞെടുത്ത ചില ഇടങ്ങൾ ഇന്ന് മുതൽ 5ജി ലഭ്യമാകും.

റിലയസ് ജിയോ ആണ് 5ജിയുമായി കേരളത്തിൽ ആദ്യമെത്തുന്നത്. 5ജി ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ നടക്കുന്ന ഉദ്ഘാടനത്തിന് ശേഷം 5ജി വിദ്യാഭ്യാസ, മെഡിക്കൽ, തൊഴിൽ മേഖലയിലടക്കം വരുത്തുന്ന മാറ്റങ്ങൾ എന്തൊക്കെ എന്നതിൽ വിശദമായ അവതരണവും നടക്കും.

തെരഞ്ഞെടുത്ത മേഖലയിലെ തെരഞ്ഞെടുത്ത വ്യക്തികൾക്ക് വരുന്ന ഏതാനും ദിവസം ട്രയൽ റണ്ണായി ആണ് 5ജി കിട്ടുക.അതിന് ശേഷം തെരഞ്ഞെടുത്ത കൂടുതൽ സ്ഥലങ്ങളിൽ കൂടുതൽ വ്യക്തികളിലേക്ക് 5ജി എത്തും.

4ജിയേക്കാള്‍ 10 ഇരട്ടി വരെ ഡാറ്റാ വേഗതയാണ് 5ജിയില്‍ പ്രതീക്ഷിക്കുന്നത്. നിലവിൽ 5ജി ഫോണുള്ളവർക്ക് കാര്യങ്ങൾ എളുപ്പമാണ്. ഫോണിലെ സെറ്റിങ്സിൽ മാറ്റം വരുത്തിയാൽ 5ജി റെഡി. സിം കാർഡിലൊന്നും ഒരു മാറ്റവും വരുത്തേണ്ടതില്ലെന്ന് ചുരുക്കം.

കഴിഞ്ഞ ഒക്ടോബർ 1 മുതലാണ് രാജ്യത്ത് ആദ്യമായി 5ജി സേവനം ലഭ്യമായത്.അന്ന് മുതൽ നമ്മുടെ നാട്ടിൽ എപ്പോഴെത്തും എന്നായിരുന്നു ആകാംക്ഷ.മെട്രോ നഗരത്തിൽ 5ജി എന്ന പ്രഖ്യാപനത്തിന്‍റെ അടിസ്ഥാനത്തിലാണ് കൊച്ചിയിൽ 5ജി ആദ്യമെത്തുന്നത്.

ആദ്യഘട്ടത്തിന് ശേഷം ഉള്‍പ്രദേശങ്ങളിലേക്ക് 5ജി എത്താന്‍ കൂടുതല്‍ സമയം കാത്തിരിക്കേണ്ടി വരും. അടുത്ത വർഷം ഡിസംബറിൽ എല്ലാ താലൂക്കുകളിലും സേവനം എത്തിക്കുമെന്നാണ് റിലയൻസ് ജിയോ പ്രഖ്യാപിച്ചത്. അടുത്ത വർഷം ആഗസ്റ്റ് പതിനഞ്ചിന് ബിഎസ്എൻഎൽ 5ജി സേവനം തുടങ്ങുമെന്ന് കേന്ദ്രസർക്കാരും വ്യക്തമാക്കുന്നു.

എയർടെല്ലും നഗരമേഖലകളിലേക്ക് അധികം വൈകാതെ എത്തുമെന്നാണ് കരുതുന്നത്.വമ്പൻ മുതൽ മുടക്കലിലാണ് കമ്പനികൾ 5ജി സ്പെക്ട്രം സ്വന്തമാക്കിയതെങ്കിലും താരിഫ് നിരക്കുകൾ ജനങ്ങൾക്ക് താങ്ങാനാകും എന്നാണ് പ്രതീക്ഷ.

രാജ്യത്തെ എല്ലാ മേഖലയിലും വലിയ വിപ്ലവത്തിന് തുടക്കമിടുന്ന 5ജി ഒടുവിൽ നമ്മുടെ നാട്ടിലെ പ്രധാന നഗരത്തിലെത്തി. വൈകാതെ മറ്റ് പ്രദേശങ്ങളിലേക്കും ഈ സൗകര്യം എത്തുമെന്ന പ്രതീക്ഷക്കാണ് ഇത് കരുത്താകുന്നത്.

X
Top