കടലിനടിയിലെ എണ്ണ തേടി ഇന്ത്യയുടെ വമ്പൻ നീക്കം; 80,000 കോടി രൂപ ചെലവിൽ വരുന്നു സമുദ്ര മന്ഥൻ പദ്ധതിഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 10 ബില്യണ്‍ ഡോളറിലേക്ക്ഇന്ത്യ-ചൈന അതിര്‍ത്തി വ്യാപാരം ഓഗസ്റ്റ് ഒന്നുമുതല്‍; ലിപുലേഖ് വീണ്ടും സജീവമാകുന്നുകേരളത്തിൽ വന്‍ നിക്ഷേപത്തിന് ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക്യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയം

ജനുവരിയില്‍ 55 കമ്പനികളിലെ പ്രൊമോട്ടര്‍മാരുടെ പങ്കാളിത്തം വര്‍ധിച്ചു

നുവരി ഒന്ന്‌ മുതല്‍ 55 കമ്പനികളുടെ പ്രൊമോട്ടര്‍മാര്‍ തങ്ങളുടെ കമ്പനികളുടെ ഓഹരികള്‍ തുറന്ന വിപണിയില്‍ നിന്ന്‌ വാങ്ങി. കഴിഞ്ഞ രണ്ട്‌ മാസമായി തുടരുന്ന ഓഹരി വിലയിലെ ഇടിവ്‌ പ്രൊമോട്ടര്‍മാര്‍ പ്രയോജനപ്പെടുത്തുകയായിരുന്നു.

യുപിഎല്‍, എച്ച്‌സിഎല്‍ ടെക്‌, ആരതി ഫാര്‍മലാബ്‌സ്‌, ബജാജ്‌ ഹോള്‍ഡിംഗ്‌സ്‌, ക്വെസ്‌ കോര്‍പ്പറേഷന്‍, ഏരീസ്‌ ലൈഫ്‌ സയന്‍സസ്‌, ജിന്റാല്‍ സോ, വെല്‍സ്‌പണ്‍ കോര്‍പ്പറേഷന്‍, ശോഭ, സെന്‍സാര്‍ ടെക്‌ എന്നിവയാണ്‌ പ്രൊമോട്ടര്‍മാര്‍ ഓഹരികള്‍ വാങ്ങിയ ചില കമ്പനികള്‍.

ജനുവരി ഒന്നിനു ശേഷം നിഫ്‌റ്റി മിഡ്‌കാപ്‌, സ്‌മോള്‍കാപ്‌ സൂചികകള്‍ മൂന്ന്‌ ശതമാനത്തിനും അഞ്ച്‌ ശതമാനത്തിനും ഇടയില്‍ ഇടിവ്‌ നേരിടുകയാണ്‌ ചെയ്‌തത്‌. ചില സ്‌മോള്‍, മിഡ്‌കാപ്‌ ഓഹരികളില്‍ 10 ശതമാനം മുതല്‍ 35 ശതമാനം വരെ ഇടിവുണ്ടായി.

ഫെബ്രുവരിയില്‍ യുപിഎല്ലിന്റെ പ്രൊമോട്ടര്‍മാര്‍ 531 കോടി രൂപ ചെലവിട്ട്‌ കമ്പനിയുടെ 37 ലക്ഷം ഓഹരികള്‍ തുറന്ന വിപണിയില്‍ നിന്ന്‌ വാങ്ങി. ഇതോടെ യുപിഎല്ലിലെ പ്രൊമോട്ടര്‍മാരുടെ ഓഹരി പങ്കാളിത്തത്തില്‍ 2.29 ശതമാനം വര്‍ധനയുണ്ടായി.

ഈ വര്‍ഷം എച്ച്‌സിഎല്‍ ടെക്‌നോളജീസിന്റെ പ്രൊമോട്ടര്‍മാര്‍ 199 കോടി രൂപ ചെലവിട്ട്‌ കമ്പനിയുടെ 18 ലക്ഷം ഓഹരികള്‍ വാങ്ങി. 2022ല്‍ 22 ശതമാനം ഇടിവ്‌ നേരിട്ട എച്ച്‌സിഎല്‍ ടെക്‌നോളജീസ്‌ ഈ വര്‍ഷം നാല്‌ ശതമാനം നേട്ടം രേഖപ്പെടുത്തി.

കഴിഞ്ഞ രണ്ട്‌ മാസത്തിനിടെ ബജാജ്‌ ഹോള്‍ഡിംഗ്‌സിന്റെ പ്രൊമോട്ടര്‍മാര്‍ 23 കോടി ഓഹരികളാണ്‌ വാങ്ങിയത്‌.

ഒരു കമ്പനിയുടെ ഓഹരികള്‍ പ്രൊമോട്ടര്‍മാര്‍ പൊതു വിപണിയില്‍ നിന്ന്‌ വാങ്ങുന്നത്‌ ആ ഓഹരിയുടെ മൂല്യം ചെലവ്‌ കുറഞ്ഞ നിലയിലാണെന്ന സൂചനയാണ്‌ നല്‍കുന്നത്‌. ഒരു കമ്പനിയെ കുറിച്ച്‌ ഏറ്റവും നന്നായി അറിയാവുന്നത്‌ പ്രൊമോട്ടര്‍മാരാണെന്നിരിക്കെ അവര്‍ തങ്ങളുടെ കമ്പനിയുടെ ഓഹരികള്‍ പൊതുവിപണിയില്‍ നിന്ന്‌ വാങ്ങുന്നത്‌ അവ ചെലവ്‌ കുറഞ്ഞ നിലയിലെത്തുമ്പോഴാണ്‌.

വിപണിയിലെ ചാഞ്ചാട്ടം കമ്പനിയുടെ അടിസ്ഥാന നിലയും ഓഹരി വിലയും തമ്മില്‍ പൊരുത്തമില്ലാത്ത അവസ്ഥ ഉണ്ടാക്കാറുണ്ട്‌. ഇത്തരം സാഹചര്യങ്ങളിലാണ്‌ നിക്ഷേപകര്‍ അവസരം വിനിയോഗിക്കുന്നത്‌.

X
Top