64 ടണ്‍ സ്വര്‍ണ്ണം തിരികെ രാജ്യത്തെത്തിച്ച് ആര്‍ബിഐനിയന്ത്രണങ്ങൾ തിരിച്ചടിയായി; കയറ്റുമതിയിലും വിലയിലും ഇടിവ് നേരിട്ട് ഇന്ത്യൻ സവാള, ദുരിതത്തിലായി കർഷകർറഷ്യൻ എണ്ണക്കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തിയതോടെ പുതിയ കരാറുകൾ നിർത്തിവെച്ച് ഇന്ത്യൻ റിഫൈനറികൾകണ്ടൽ കാടുകൾക്കൊപ്പം വളരാൻ സമ്പദ്‌വ്യവസ്ഥ; വരുമാനമൊരുക്കാൻ പുതിയ പദ്ധതിവിദ്യാഭ്യാസ ടൂറിസവുമായി മുസിരിസ്; അന്താരാഷ്ട്ര സര്‍വകലാശാലകളുമായും സാംസ്‌കാരിക സ്ഥാപനങ്ങളുമായും കൈകോർക്കും

കനത്ത വേനലിൽ 40% ഏലക്കൃഷിയും കരിഞ്ഞുണങ്ങി

ഇടുക്കി: വേനൽ മഴ ചതിച്ചതോടെ കൊടുംചൂടിൽ നാല്പത് ശതമാനത്തിലേറെ ഏലക്കൃഷിയും കരിഞ്ഞുണങ്ങി. സുഗന്ധവ്യഞ്ജനങ്ങളുടെ റാണി എന്നറിയപ്പെടുന്ന ഏലത്തിന് കടുത്ത വില്ലനായി മാറുകയാണ് വേനൽച്ചൂട്.

മുമ്പൊക്കെ കൊടുംവേനലിലും താപനില ഉയരാത്ത ഹൈറേഞ്ചും ഇത്തവണ ഉരുകുകയാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് 2- 3 ഡിഗ്രി സെൽഷ്യസ് വരെ കൂടുതൽ ചൂടാണ് ഇവിടെ അനുഭവപ്പെടുന്നത്.

നേരിട്ട് വെയിൽ ബാധിക്കാത്ത ഏലക്കൃഷി ഏറെയുള്ള ഉടുമ്പഞ്ചോല മേഖലയിൽ മാത്രമാണ് അൽപ്പമെങ്കിലും ഉണക്ക് ബാധിക്കാത്തത്. നനച്ചും പച്ച നെറ്റുകൾ വലിച്ചു കെട്ടി തണലുണ്ടാക്കിയിട്ടും ഏലച്ചെടികൾ സംരക്ഷിക്കാനാകാതെ പാടുപെടുകയാണ് കർഷകർ.

എല്ലാ ദിവസങ്ങളിലും വെള്ളം പമ്പ് ചെയ്യേണ്ടി വരുന്നതിനാലും കടുത്ത വേനലും കാരണം തോട്ടങ്ങളിലെ ജലസ്രോതസുകളും വറ്റാൻ തുടങ്ങി. ഒരു ഏല ചെടിയ്ക്ക് 40 ലിറ്റർ വരെ വെള്ളം ഒരാഴ്ച വേണം. ഇതിൽ കുറവുണ്ടായാൽ ചെടികൾ വാടിത്തുടങ്ങും.

വൻകിട തോട്ടങ്ങളിൽ സ്പ്രിംഗ്ലർ സ്ഥാപിച്ചാണ് നനയ്ക്കുന്നത്. ഭൂരിഭാഗം ചെറുകിട കർഷകരും പടുതാ കുളങ്ങളിൽ സംഭരിച്ച വെള്ളം ദിവസേന നനച്ചാണ് ഏലച്ചെടികൾ ഉണങ്ങാതെ കാക്കുന്നത്. എന്നാൽ ഇവയെല്ലാം നിമിഷനേരം കൊണ്ട് വറ്റുകയാണ്.

നിലവിൽ മികച്ചയിനം ഏലയ്ക്കയ്ക്ക് 2500 രൂപയും അല്ലാത്തവയ്ക്ക് 1700 രൂപയും ശരാശരി ലഭിക്കുന്നുണ്ട്.

വേനൽ മഴ 71 ശതമാനമാണ് കുറവ്. മാർച്ച് ഒന്ന് മുതൽ ഇന്നലെ വരെ സംസ്ഥാനത്ത് 63.2% വേനൽ മഴ ലഭിക്കേണ്ട സ്ഥാനത്ത് വെറും 18.6 ശതമാനമാണ് കിട്ടിയത്.

അടുത്ത ദിവസങ്ങളിൽ ഏകദേശം എല്ലാ ജില്ലകളിലും ചെറിയ തോതിലെങ്കിലും വേനൽമഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്.

X
Top