
മുംബൈ: ഓഹരി വിപണിയിലെ തിരുത്തല്‍ മൂലം പുതിയ നിക്ഷേപകര്‍ വിപണിയിലേക്ക് കടന്നുവരുന്നത് കുറയുന്നു. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ പുതിയ നിക്ഷേപകരുടെ രജിസ്‌ട്രേഷനില്‍ 30% ഇടിവുണ്ടായതായി എന്‍എസ്‌ഇ അറിയിച്ചു. നടപ്പു സാമ്പത്തിക വര്‍ഷം ഇതുവരെ 1.5 കോടി പുതിയ നിക്ഷേപകരാണ് രജിസ്റ്റര്‍ ചെയ്‌തത്.
2024-25ല്‍ 2.12 കോടി പുതിയ നിക്ഷേപകര്‍ രജിസ്റ്റര്‍ ചെയ്‌തിരുന്നു. നിലവിലുള്ള മൊത്തം നിക്ഷേപകരുടെ എണ്ണം 12.78 കോടിയാണ്. 2024-25ല്‍ 11.28 കോടിയായിരുന്നു. 13.3 ശതമാനം വര്‍ധനയാണ് ഉണ്ടായത്. ഇക്കാലയളവില്‍ ഓഹരി വിപണി ശക്തമായ ചാഞ്ചാട്ടമാണ് നേരിട്ടിരുന്നത്. 2025-26ല്‍ സെന്‍സെക്‌സും നിഫ്‌റ്റിയും യഥാക്രമം 4.5 ശതമാനവും 2.6 ശതമാനവും ഇടിവ് നേരിട്ടു.
ഭൗമരാഷ്‌ട്രീയ സംഘര്‍ഷം, താരിഫ് യുദ്ധം,. കറന്‍സിയുടെ മൂല്യതകര്‍ച്ച തുടങ്ങിയ ഘടകങ്ങളാണ് ഓഹരി വിപണിയെ കടുത്ത ചാഞ്ചാട്ടത്തിലേക്ക് നയിച്ചത്. അതേ സമയം എഐ വ്യാപാരം മൂലം ആഗോള വിപണി 2025ല്‍ നിക്ഷേപകര്‍ക്ക് മികച്ച നേട്ടം നല്‍കിയിരുന്നു.






