Alt Image
118 ഉൽപ്പന്നങ്ങളുടെ കസ്റ്റംസ് തീരുവ ഇളവുകൾ കേന്ദ്രം പുനഃപരിശോധിക്കുന്നു ◆ കേന്ദ്ര സർക്കാരിന്റെ ധനക്കമ്മി ഉയരാൻ സാധ്യത; സർക്കാർ ചെലവുകൾ വെട്ടിക്കുറയ്ക്കേണ്ടി വരുമെന്ന് എസ്ബിഐ റിസർച്ചിന്റെ റിപ്പോർട്ട് ◆ രാജ്യത്തിൻറെ നിര്‍മാണമേഖലയില്‍ ഉണര്‍വ് ◆ ഇന്ത്യയുടെ ധനക്കമ്മി ലക്ഷ്യം കൈവരിക്കാനാകുമെന്ന് ഗോള്‍ഡ്മാന്‍ സാക്‌സ്; കോര്‍പ്പറേറ്റ് നികുതി വരുമാനത്തില്‍ വന്‍ വര്‍ധന ◆ ഇന്ത്യൻ കയർ കയറ്റുമതിയിൽ 52% വളർച്ച; വരുമാനം 6,614 കോടി രൂപയായി ◆

കാഷ്യു ബോർഡിന് 3.5 കോടി അനുവദിച്ചു

തിരുവനന്തപുരം: കാഷ്യു ബോർഡിന്റെ ഒരു വർഷത്തെ പ്രവർത്തനത്തിനായി 43.55 കോടി രൂപ അനുവദിച്ചതായി മന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു.

കശുവണ്ടി ഉൽപാദിപ്പിക്കുന്ന രാജ്യങ്ങളിൽ നിന്ന് ഗുണമേന്മയുള്ള തോട്ടണ്ടി പരമാവധി വിലകുറച്ചു വാങ്ങി വ്യവസായ സ്ഥാപനങ്ങൾക്കു ന്യായവിലയ്ക്കു നൽകുകയാണ് കാഷ്യു ബോർഡിന്റെ ചുമതല.

കാപെക്സും കാഷ്യു കോർപറേഷനും കാഷ്യു ബോർഡ് വഴി ഏറ്റവും നല്ല കശുവണ്ടി ശേഖരിച്ചാണ് ഇപ്പോൾ പ്രവർത്തനങ്ങൾ നടത്തുന്നത്.

മിതമായ കൈകാര്യച്ചെലവ് മാത്രം എടുത്തുകൊണ്ട് മറ്റു വ്യവസായ സ്ഥാപനങ്ങൾക്കും ബോർഡ് കശുവണ്ടി ലഭ്യമാക്കുന്നുണ്ട്.

കശുവണ്ടി വിതരണം ചെയ്യുന്നതിലൂടെ ലഭിക്കുന്ന തുക കാഷ്യു ബോർഡിന്റെ തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കും.

X
Top