‘സ്വർണം വാങ്ങരുത്; ഇന്ധനമടിയും കുറയ്ക്കൂ’; പ്രധാനമന്ത്രി മോദിയുടെ നിർദേശങ്ങളിൽ ആശങ്ക കനക്കുന്നുസാമ്പത്തിക സമ്മർദ്ദം കടുക്കുന്നു; രാജ്യത്ത് പെട്രോൾ, ഡീസൽ വില വർദ്ധിച്ചേക്കുംഭക്ഷ്യവസ്തുക്കളുടെ വില മൂന്ന് വ‍ർഷത്തിനിടയിലെ ഉയ‍ർന്ന നിരക്കിൽഏപ്രിലില്‍ വിറ്റത് ഒന്നര ലക്ഷം എസികള്‍; റെക്കോര്‍ഡ് വില്പനയ്ക്ക് പിന്നാലെ വീണ്ടും വില കൂടുന്നുലൈഫ് ഇന്‍ഷ്വറന്‍സ് മേഖലയില്‍ വന്‍ കുതിപ്പ്

ആദ്യ പാദത്തിലെ ഫിൻടെക്ക് വായ്പ 29,875 കോടിയുടേത്

മുംബൈ: ഫിൻ ടെക് കമ്പനികൾ 2023- 2024 വർഷത്തിന്റെ ആദ്യ പാദത്തിൽ 2.22 കോടി വായ്പകൾ വിതരണം ചെയ്തതായി ഫിൻ ടെക് അസോസിയേഷൻ ഫോർ കൺസ്യൂമർ എംപവർമെൻറ് (ഫേസ് )പുറത്ത് വിട്ട കണക്കുകൾ പറയുന്നു.

കഴിഞ്ഞ സാമ്പത്തിക വർഷത്തില്‍ ആദ്യപാദത്തിലെ വായ്പയേക്കാള്‍ 30.6 ശതമാനം കൂടുതലാണിത്. അതായത് 1.7 കോടി വായ്പകളാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ വിതരണം ചെയ്തത്.

നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യപാദം ടെക്ക് കമ്പനികൾ 29,875 കോടി രൂപയുടെ വായ്പകൾ വിതരണം ചെയ്തു. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ആദ്യപാദത്തിലെ വായ്പാ തുക 22682 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 31.7 ശതമാനം വർധനവ് കാണിക്കുന്നുണ്ട്.

2023 സാമ്പത്തിക വർഷത്തിലെ അവസാന പാദത്തിലെ വായ്പ തുകയുമായി താരതമ്യം ചെയ്യുമ്പോൾ 27806 കോടി രൂപയിൽ നിന്നും 7.4 ശതമാനം വർധനവും രേഖപ്പെടുത്തിയിട്ടുണ്ട്.

സ്വയംഭരണമുള്ള ലാഭേച്ഛ യില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഫിന്‍ടെക് അസോസിയേഷന്‍. ഫിൻ ടെക് കമ്പിനികളുടെ വായ്പാ റിപോർട്ടുകൾ വർഷംതോറും സ്ഥാപനം പ്രസിദ്ധീകരിച്ചു വരുന്നു. അസോസിയേഷന്‍റെ ഏഴാമത്തെ റിപ്പോർട്ട്‌ ആണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

അസോസിയേഷനില്‍ ഇപ്പോള്‍ 36 കമ്പനികൾ അംഗങ്ങളാണ്. അംഗങ്ങള്‍ ബാങ്കിംഗ് ഫിനാൻസ് കോർപറേഷൻ വഴിയോ മറ്റു നിയന്ത്രിത സ്ഥാപനങ്ങൾ വഴിയോ നൽകുന്ന വായ്പ വിവരങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വായ്പ വിതരണത്തിന്റെ 81ശതമാനവും ഒമ്പതു കമ്പനികളാണ് നൽകുന്നത്.

X
Top