ക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർകപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കുംഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർ

അവകാശികളെത്താതെ സംസ്ഥാനത്തെ ട്രഷറി ശാഖകളിൽ‌ 26 കോടി

തിരുവനന്തപുരം: അവകാശികളായി ആരുമെത്താതെ സംസ്ഥാനത്തെ ട്രഷറി ശാഖകളിൽ‌ 26 കോടി രൂപ! സ്ഥിര നിക്ഷേപം, സ്പെഷൽ ഡിപ്പോസിറ്റ് സ്കീം എന്നിവയിലാണ് ഉടമകളെ കാത്ത് പതിറ്റാണ്ടുകളായി 25,99,48,084 രൂപ വിശ്രമിക്കുന്നത്.

ഇൗ തുകയുടെ പലിശ സേവിങ്സ് അക്കൗണ്ടിലേക്കു ക്രെഡിറ്റ് ചെയ്യുന്നുണ്ടെങ്കിലും അതും ആരും തിരിഞ്ഞു നോക്കുന്നില്ല.

10 വർഷത്തിലേറെയായി പുതുക്കാത്ത നിക്ഷേപങ്ങളുടെ കണക്കാണ് ട്രഷറി ശേഖരിച്ചത്. 50 വർഷത്തിലേറെയായി അവകാശികളെത്താത്ത നിക്ഷേപങ്ങൾ വരെ കണക്കെടുപ്പിൽ കണ്ടെത്തി. ഇൗ നിക്ഷേപകർക്കു പലവട്ടം ട്രഷറി ഓഫിസർമാർ കത്തെഴുതിയെങ്കിലും പ്രതികരണമില്ല.

അക്കൗണ്ടുകൾ പരിശോധിച്ച് നോമിനിയെ കണ്ടെത്തുകയാണ് ഇനി ട്രഷറി വകുപ്പു ചെയ്യുക. ഇവരെ റജിസ്റ്റേഡ് തപാലിലൂടെ വിവരമറിയിക്കും. അവകാശികൾ രേഖകൾ നൽകിയാൽ നിയമവശം പരിശോധിച്ചു പണം കൈമാറും.

ആരും അവകാശികളായില്ലെങ്കിൽ പണം സർക്കാർ കണ്ടുകെട്ടുന്നതാണു രീതി. ആരുടെയും പണം ഇതുവരെ കണ്ടുകെട്ടിയിട്ടില്ല.

നിക്ഷേപിച്ചവരുടെ വിവരങ്ങൾ വെബ്‌സൈറ്റിലോ മറ്റോ പ്രസിദ്ധീകരിച്ചാൽ അവകാശികളെ കണ്ടെത്തുക എളുപ്പമാണ്. എന്നാൽ, നിക്ഷേപകരുടെ വ്യക്തി വിവരങ്ങളും കണക്കും പരസ്യപ്പെടുത്താൻ കഴിയില്ല.

സർക്കാർ സർവീസിൽനിന്നു വിരമിച്ചവരാണു ട്രഷറിയിലെ സ്ഥിരനിക്ഷേപകരിൽ നല്ലൊരു പങ്കും. അപ്രതീക്ഷിത മരണവും ഓർമക്കുറവും കാരണമാണു പലരുടെയും നിക്ഷേപം സംബന്ധിച്ച വിവരങ്ങൾ അവകാശികൾ അറിയാതെ പോകുന്നത്.

ഏഴര ശതമാനമാണു ട്രഷറിയിലെ സ്ഥിരനിക്ഷേപങ്ങൾക്കു നൽകുന്ന പരമാവധി പലിശ.

X
Top