പുരോഗതി നേടുന്ന സംസ്ഥാനങ്ങളോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരെ ഒന്നിച്ചു നീങ്ങണമെന്ന് 5 സംസ്ഥാനങ്ങളുടെ കോൺക്ലേവ്വിലക്കയറ്റത്തോത് 3.65 ശതമാനമായി കുറഞ്ഞുജ​ർ​മ​ൻ ഐ​ടി ഭീ​മ​നു​മാ​യി ധാ​ര​ണാ​പ​ത്രം ഒ​പ്പി​ട്ട് കേ​ര​ളംചൈന, വിയറ്റ്‌നാം സ്റ്റീൽ ഉൽപന്നങ്ങൾക്ക് ഉയർന്ന തീരുവ ചുമത്താൻ ഇന്ത്യപെട്രോൾ, ഡീസൽ വില കുറയ്ക്കാൻ സമ്മർദ്ദം

റെയിൽവേയുടെ 24,657 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി

ന്യൂഡൽഹി: റെയിൽവേയുടെ 24,657 കോടി രൂപയുടെ പദ്ധതികൾക്ക്(Projects) അനുമതിയായി. റെയില്‍ പാത(Rail Line) 900 കിലോമീറ്റർ വർദ്ധിപ്പിക്കുന്നതിനും 64 പുതിയ സ്റ്റേഷനുകൾ നിർമ്മിക്കുന്നതിനും യാത്രാസൗകര്യം സുഗമമാക്കുന്നതിനുമാണ് ഈ തുക ചെലവഴിക്കുക. കേന്ദ്ര മന്ത്രിസഭയാണ് വികസന പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയത്.

510 ഗ്രാമങ്ങളിലെ 40 ലക്ഷത്തോളം ജനങ്ങള്‍ക്ക് പ്രയോജനകരമാകുന്നതാണ് പദ്ധതി. യുനെസ്‌കോയുടെ ലോക പൈതൃക കേന്ദ്രങ്ങളില്‍ ഉള്‍പ്പെട്ട അജന്ത ഗുഹകളെ ഇന്ത്യൻ റെയിൽവേ ശൃംഖലയുമായി ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്.

ഇതുമൂലം ധാരാളം വിനോദസഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.

ചരക്ക് ഗതാഗത വികസനത്തിന് ഊന്നല്‍
കാർഷികോൽപ്പന്നങ്ങൾ, വളം, കൽക്കരി, സ്റ്റീൽ, സിമന്റ്, ബോക്‌സൈറ്റ്, ഗ്രാനൈറ്റ് തുടങ്ങിയ ചരക്കുകളുടെ ഗതാഗതത്തിന് അവശ്യമായ റെയില്‍ പാതകളിലാണ് വിപുലീകരണം നടക്കുക.

ഒഡീഷ, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ജാർഖണ്ഡ്, ബിഹാർ, തെലങ്കാന, പശ്ചിമ ബംഗാൾ എന്നീ ഏഴ് സംസ്ഥാനങ്ങളിലെ 14 ജില്ലകളിലെ എട്ട് റെയില്‍ പാതകളാണ് വിപുലീകരിക്കുന്നത്.

2024ലെ ബജറ്റിൽ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കുള്ള വിഹിതം ഇടക്കാല ബജറ്റിൽ വകയിരുത്തിയ 25,000 കോടിയിൽ നിന്ന് 21,000 കോടി രൂപയായി കുറച്ചതായി ധനമന്ത്രി നിർമ്മല സീതാരാമൻ അറിയിച്ചിരുന്നു.

റെയില്‍വേയുടെ ചരക്ക് ഗതാഗത വികസനത്തിനായി ബജറ്റില്‍ 8155 കോടി രൂപയാണ് വകയിരുത്തിയിരുന്നത്.

X
Top