സാമ്പത്തിക സർവെയുടെ വിശദാംശങ്ങൾഇന്ത്യ 7.2% വരെ വളരുമെന്ന് കേന്ദ്ര സാമ്പത്തിക സർവേകേരള ബജറ്റ് 2026: സർക്കാരിന്റെ വരവ് – ചെലവ് പ്രതീക്ഷകൾ ഇങ്ങനെകേരളാ ബജറ്റ്: പിന്നാക്കക്ഷേമത്തിന് 200 കോടി; ന്യൂനപക്ഷ വിദ്യാർഥികൾക്ക് വിദേശത്ത് പഠിക്കാൻ സ്‌കോളർഷിപ്പ്തിരഞ്ഞെടുപ്പിന്‍റെ പടിവാതിൽക്കൽ രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്; സ്ത്രീ-വയോജന ക്ഷേമം, ഡിഎ കുടിശ്ശിക തുടങ്ങി വികസന വരെ നീളുന്ന പ്രഖ്യാപനങ്ങൾ

ഇന്‍ഡസ്‌ഇന്‍ഡ്‌ ബാങ്കിന്റെ 2 ഉദ്യോഗസ്ഥര്‍ 157 കോടിയുടെ ഓഹരി വിറ്റു

2023ലും 2024ലുമായി ഇന്‍ഡസ്‌ഇന്‍ഡ്‌ ബാങ്കിന്റെ രണ്ട്‌ ഉന്നത ഉദ്യോഗസ്ഥര്‍ 157 കോടി രൂപയുടെ ഓഹരികള്‍ വിറ്റു. സിഇഒ സുമത്‌ കത്‌പാലിയയും ഡെപ്യൂട്ടി സിഇഒ അരുണ്‍ ഖുരാനയുമാണ്‌ ഓഹരി വില്‍പ്പന നടത്തിയത്‌.

കത്‌പാലിയ 2023 മെയ്‌ 24നും 2024 ജൂണ്‍ 25നും ഇടയില്‍ 134 കോടി രൂപ വില വരുന്ന 9.5 ലക്ഷം ഓഹരികളാണ്‌ വിറ്റത്‌. ഇക്കാലയളവില്‍ 3.96 ലക്ഷം ഓഹരികള്‍ 34 കോടി രൂപയ്‌ക്ക്‌ വാങ്ങുകയും ചെയ്‌തു.

അരുണ്‍ ഖുരാന 2023ലും 2024ലുമായി 82 കോടി രൂപ വിലയുള്ള 5.50 ലക്ഷം ഓഹരികള്‍ വിറ്റപ്പോള്‍ 25 കോടി രൂപയ്‌ക്ക്‌ 2.38 ലക്ഷം ഓഹരികള്‍ വാങ്ങി. എംപ്ലോയീസ്‌ സ്റ്റോക്ക്‌ ഓപ്‌ഷന്‍ പ്ലാനി (ഇസോപ്‌) ന്റെ ഭാഗമായാണ്‌ ഓഹരികള്‍ വാങ്ങിയതും വിറ്റതെന്നുമാണ്‌ എക്‌സ്‌ചേഞ്ചിനെ അറിയിച്ചിരിക്കുന്നത്‌.

ഡെറിവേറ്റീവ്‌ ഇടപാടുകളിലെ പൊരുത്തക്കേട്‌ മൂലം അറ്റആസ്‌തിയില്‍ 2.35 ശതമാനം ഇടിവുണ്ടാകുമെന്ന കണ്ടെത്തലിനെ തുടര്‍ന്ന്‌ ഇന്‍ഡസ്‌ഇന്‍ഡ്‌ ബാങ്ക്‌ ഓഹരി വില ചൊവ്വാഴ്‌ച 27 ശതമാനമാണ്‌ ഇടിഞ്ഞത്‌.

സുമത്‌ കത്‌പാലിയയ്‌ക്ക്‌ ബാങ്കിന്റെ ബോര്‍ഡ്‌ ആവശ്യപ്പെട്ട കാലയളവില്‍ സിഇഒ സ്ഥാനത്ത്‌ തുടരാന്‍ അനുമതി നല്‍കാതിരിക്കുകയും ഒരു വര്‍ഷം മാത്രം നീട്ടി നല്‍കുകയും ചെയ്‌ത ആര്‍ബിഐയുടെ നടപടിയെ തുടര്‍ന്ന്‌ ഓഹരി വില തിങ്കളാഴ്‌ച നാല്‌ ശതമാനം നഷ്‌ടം നേരിടുകയും ചെയ്‌തിരുന്നു.

അതേ സമയം ഓഹരി വില അഞ്ച്‌ ശതമാനം തിരികെ കയറി. ഇന്നലെ രാവിലെ രണ്ട്‌ ശതമാനം നഷ്‌ടം നേരിടുകയും ചെയ്‌തു. ബാങ്ക്‌ നടത്തിയ പരിശോധനയെ തുടര്‍ന്ന്‌ വര്‍ഷങ്ങളായുള്ള ഡെറിവേറ്റീവ്‌ ഇടപാടുകളിലെ അക്കൗണ്ടിംഗ്‌ സംബന്ധമായ പൊരുത്തക്കേടുകള്‍ 1600-2000 കോടി രൂപയുടെ ഇടിവ്‌ അറ്റആസ്‌തിയില്‍ വരുത്തിവെക്കുമെന്നാണ്‌ കണ്ടെത്തിയിരിക്കുന്നത്‌.

ഈ നഷ്‌ടം ഇന്‍ഡസ്‌ഇന്‍ഡ്‌ ബാങ്കിന്റെ നടപ്പു സാമ്പത്തിക വര്‍ഷം നാലാം ത്രൈമാസത്തിലെയോ അടുത്ത സാമ്പത്തിക വര്‍ഷം ആദ്യ ത്രൈമാസത്തിലെയോ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പ്രതിഫലിക്കും.

X
Top