100% വരെ അധികത്തീരുവ ചുമത്താനുള്ള യുഎസ് ബിൽ: ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന കടുത്ത മുന്നറിയിപ്പുമായി ഇന്ത്യനികുതി തർക്കങ്ങൾ കുറയ്ക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് ധനമന്ത്രി നിർമല സീതാരാമൻകേരളത്തിൽ 2,000 കോടിയുടെ ജ്വല്ലറി പാർക്ക്; 24,000 തൊഴിലവസരങ്ങൾ ലക്ഷ്യംഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ന്യൂസിലന്‍ഡിന്റെ അംഗീകാരംചരക്ക്-സേവന കയറ്റുമതി ഉയർന്നു

2023ലെ ഉത്സവ കാലയളവിലെ വാഹന വില്പനയിൽ 19% വർധന

ന്യൂഡൽഹി: 42 ദിവസ ഉത്സവ കാലയളവിലെ വാഹന വില്പന 19% വർധന രേഖപ്പെടുത്തിയതായി ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻസ് (FADA).

പുറത്തു വിട്ട കണക്കുകളനുസരിച്ച് വാഹന വിൽപ്പന കഴിഞ്ഞ വർഷത്തെ 31.95 ലക്ഷത്തിൽ നിന്ന് 19% വർധന രേഖപ്പെടുത്തിക്കൊണ്ട് 37.93 ലക്ഷമായി ഉയർന്നു.

ഇരുചക്ര വാഹനങ്ങൾ, മുച്ചക്ര വാഹനങ്ങൾ, വാണിജ്യ വാഹനങ്ങൾ, യാത്രാ വാഹനങ്ങൾ എന്നിവയിൽ യഥാക്രമം 21%, 41%, 8%, 10% വളർച്ച രേഖപ്പെടുത്തിയപ്പോൾ ട്രാക്ടർ വിഭാഗത്തിൽ (0.5%) നേരിയ ഇടിവ് അനുഭവപ്പെട്ടു.

ഇരുചക്ര വാഹന വില്പന ഗ്രാമീണ മേഖലകളിൽ ഗണ്യമായ വർധന രേഖപ്പെടുത്തി. നവരാത്രി കാലത്ത്,പാസഞ്ചർ വാഹന മേഖലയിൽ പ്രാരംഭ പ്രകടനം കുറവായിരുന്നെങ്കിലും ദീപാവലിയോടെ സ്ഥിതി മെച്ചപ്പെടുകയും 10% വളർച്ചാ നിരക്കിൽ അവസാനിക്കുകയും ചെയ്തു. എസ്‌യുവികൾ വൻ ഡിമാൻഡ് രേഖപ്പെടുത്തി.

നവരാത്രി കാലത്ത് വിൽപ്പനയിൽ 8.3% കുറവുണ്ടായ ട്രാക്ടറുകൾ, ഉത്സവകാലം അവസാനിച്ചപ്പോൾ 0.5% മാത്രം ഇടിവ് രേഖപ്പെടുത്തി.

X
Top