നഗര – ഗ്രാമ വ്യത്യാസമില്ലാതെ എൽപിജി ബുക്ക് ചെയ്യാനുള്ള സമയപരിധി ഏകീകരിച്ചുകോപ്പർ വില റെക്കോർഡ് ഉയരത്തിലേക്ക്പ്രതിരോധ മേഖലയിൽ ഇന്ത്യയുടെ വമ്പൻ നീക്കം; സേനകൾക്കായി 1.10 ലക്ഷം കോടി രൂപയുടെ ആയുധങ്ങളും ഉപകരണങ്ങളും, നിർദേശങ്ങൾക്ക് അനുമതി നൽകി കേന്ദ്രസർക്കാർപ്രതിമാസ ചരക്ക് നീക്കത്തിൽ റെക്കോർഡിട്ട് വിഴിഞ്ഞംവൻതോതിൽ വാഴപ്പഴം കയറ്റുമതി ചെയ്യാൻ ഇന്ത്യ; നേരിട്ടുള്ള വിദേശനിക്ഷേപ നയം ഉദാരമാക്കും

യുഎസിൽ 144 പേർ കുടിയേറ്റ ശതകോടീശ്വരന്മാർ; വമ്പന്മാരെ കടത്തിവെട്ടി ഇന്ത്യക്കാർ ഒന്നാമത്

ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ യുഎസിൽ 144 പേർ കുടിയേറ്റ ശതകോടീശ്വരന്മാർ. മറ്റൊരു രാജ്യത്ത് ജനിക്കുകയും പിന്നീട് പ്രവർത്തനമണ്ഡലം യുഎസിലേക്കു മാറ്റുകയും ചെയ്ത് ശതകോടീശ്വര പട്ടം ചൂടിയവർ. ഇവർ സംയോജിതമായി കൈയിൽവച്ചിരിക്കുന്ന ആസ്തി 2.2 ട്രില്യൻ ഡോളറാണ് (ഏതാണ്ട് 210 ലക്ഷം കോടി രൂപ).

കഴിഞ്ഞവർഷത്തെ 125ൽ നിന്ന് കോടീശ്വരന്മാരുടെ എണ്ണവും 1.3 ട്രില്യനിൽ (125 ലക്ഷം കോടി രൂപ) നിന്ന് സംയോജിത ആസ്തിയും ഉയർന്നെന്ന് ഫോബ്സിന്റെ റിപ്പോർട്ട് പറയുന്നു. കുടിയേറ്റ ശതകോടീശ്വരന്മാരിൽ ഏറ്റവും ഉയർന്ന ആസ്തി ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ ഇലോൺ മസ്കിനാണ്. പക്ഷേ, യുഎസിൽ കുടിയേറ്റ കോടീശ്വരന്മാരുടെ എണ്ണത്തിൽ ഒന്നാംസ്ഥാനം ഇന്ത്യയ്ക്കാണ്. മറ്റേത് രാജ്യത്തെക്കാളും ബഹുദൂരം മുന്നിലുമാണ് ഇന്ത്യ. ഇറാനിൽ നിന്ന് 7 പേർ പട്ടികയിലുണ്ട്.

ഒന്നാംസ്ഥാനം ഇന്ത്യയ്ക്ക്: 2026ലെ കുടിയേറ്റ കോടീശ്വരന്മാരുടെ പട്ടിക ഇങ്ങനെ (ബ്രായ്ക്കറ്റിൽ 2022നെ അപേക്ഷിച്ചുള്ള വർധന)

  1. ഇന്ത്യ : 19 (+12)
  2. ഇസ്രയേൽ : 11 (+1)
  3. തായ്‍വാൻ : 11 (+7)
  4. ചൈന : 9 (+2)
  5. കാനഡ : 8 (+0)
  6. ഇറാൻ : 7 (+5)
  7. ജർമനി : 6 (+0)
  8. ഫ്രാൻസ് : 5 (+0)
  9. യുകെ : 5 (+2)
    ടോപ് 10 ശതകോടീശ്വരന്മാരും സ്വത്തും ജന്മരാജ്യവും
  10. ഇലോൺ മസ്ക് : 927 ബില്യൻ ഡോളർ (ദക്ഷിണാഫ്രിക്ക)
  11. സെർജി ബ്രിൻ : 272 ബില്യൻ (റഷ്യ)
  12. ജെൻസെൻ ഹുവാങ് : 176 ബില്യൻ (തായ്‍വാൻ)
  13. തോമസ് പീറ്റർഫൈ : 107 ബില്യൻ (ഹംഗറി)
  14. മിറിയം ആഡേൾസൺ ആൻഡ് ഫാമിലി : 33.4 ബില്യൻ (ഇസ്രയേൽ)
  15. ഡേവിഡ് സൺ : 30.5 ബില്യൻ (തായ്‍വാൻ)
  16. ജോൺ ടു : 30.5 ബില്യൻ (ചൈന)
  17. പീറ്റർ തീയേൽ : 27.9 ബില്യൻ (ജർമനി)
  18. റൂപർട്ട് മർഡോക്ക് ആൻഡ് ഫാമിലി : 22.1 ബില്യൻ (ഓസ്ട്രേലിയ)
  19. ആദം ഫറൂഖി : 18.9 ബില്യൻ (ഇറാൻ)

ഇന്ത്യയും പാക്കിസ്ഥാനും
ഏറ്റവുമധികം കുടിയേറ്റ കോടീശ്വരന്മാർ (19) ഇന്ത്യക്കാരാണെങ്കിലും ടോപ്10ൽ ഇന്ത്യൻ സാന്നിധ്യമില്ല. 14-ാം സ്ഥാനത്തുള്ള വിനോദ് ഖോസ്‍ലയാണ് ഇന്ത്യക്കാരിൽ മുന്നിൽ. സൺ മൈക്രോസിസ്റ്റംസ് മേധാവിയായ വിനോദിന് 13.9 ബില്യനാണ് ആസ്തി. 8.2 ബില്യനുമായി സെക്യൂരിറ്റി സോഫ്റ്റ്‍വെയറിലെ ജയ് ചൗധരി 25-ാം സ്ഥാനത്തുണ്ട്. പാക്കിസ്ഥാനിൽ നിന്ന് 2 പേരാണ് പട്ടികയിലുള്ളത്. ഇതിൽ ഓട്ടോമോട്ടിവ് രംഗത്തുള്ള ഷഹീദ് ഖാൻ 14.9 ബില്യൻ ആസ്തിയുമായി 13-ാം സ്ഥാനത്താണ്.

15% ‘കുടിയേറ്റം’
യുഎസിലെ ആകെ ശതകോടീശ്വരന്മാരിൽ 15 ശതമാനം പേരാണ് കുടിയേറ്റക്കാർ. 45 രാജ്യങ്ങളിൽ നിന്നുള്ളവരുടെ പട്ടികയാണ് ഫോബ്സ് പുതുതായി പുറത്തുവിട്ടത്. കഴി‍ഞ്ഞവർഷത്തെ പട്ടികയിൽ 42 രാജ്യക്കാരാണ് ഉണ്ടായിരുന്നത്. സ്പേസ്, സേർച്ച് എൻജിൻ, സെമികണ്ടക്ടർ (ചിപ്) രംഗങ്ങളിലാണ് ഇക്കുറി ശതകോടീശ്വരന്മാരുടെ എണ്ണം കൂടിയത്.

മറ്റ് ഇന്ത്യക്കാർ (റാങ്ക്)
രാകേഷ് ഗാംഗ്വാൾ (42), റൊമേഷ് ടി.വാധ്വാനി (45), കവിതാർക് റാം ശ്രീറാം (60), രാജീവ് ജെയിൻ (61), ഹേമന്ത് തനേജ (66), സഞ്ജയ് ഗജേന്ദ്ര (77), ജിതേന്ദ്ര മോഹൻ (77), ജ്യോതി ബൻസാൽ (91), ഡേവിഡ് പോൾ (102), രാജ് സർദാന (102), നികേഷ് അറോറ (113), സുന്ദർ പിച്ചൈ (113), കെ.ആർ.ശ്രീധർ (123), സഞ്ജയ് മെഹ്റോത്ര (129), സത്യ നാദേല്ല (129), നീരജ് സേഥി (134), ശ്യാം ശങ്കർ (140).

X
Top