ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

1200 കോടി രൂപയുടെ വായ്പ നേടാന്‍ ഓല ഇലക്ട്രിക്

മുംബൈ: നിലവിലെ ബാങ്ക് ലോണുകളുടെ റീഫിനാന്‍സിംഗിനായി 1,000-1,200 കോടി രൂപ (120140 മില്യണ്‍ ഡോളര്‍) സ്വകാര്യ വായ്പ ഉറപ്പാക്കുകയാണ്
ഇലക്ട്രിക് ഇരുചക്ര വാഹന സ്റ്റാര്‍ട്ടപ്പായ ഓല ഇലക്ട്രിക്. ഇതിനായി കമ്പനി ബാങ്കര്‍മാരുമായി ചര്‍ച്ചയിലാണെന്ന് ദേശീയ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഓഹരികള്‍ ലിസ്റ്റ് ചെയ്ത് 12 മാസങ്ങള്‍ക്കുള്ളില്‍ കമ്പനി നടത്തുന്ന രണ്ടാമത്തെ ധനസമാഹരണമാണിത്. നോണ്‍ കണ്‍വേര്‍ട്ടബിള്‍ ഡിബഞ്ചറുകള്‍, മറ്റ് ഡെബ്റ്റ് സെക്യൂരിറ്റികള്‍ എന്നിവ വഴി 1700 കോടി രൂപ സമാഹരിക്കാന്‍ ഈ വര്‍ഷമാദ്യം കമ്പനി അനുമതി തേടിയിരുന്നു.

സമാഹരിക്കുന്ന ഫണ്ട് നിലവിലെ വായ്പകളുടെ റീഫിനാന്‍സിംഗിനായിരിക്കും ഉപയോഗിക്കുകയെന്ന് കമ്പനി വൃത്തങ്ങളെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ പ്ലേസ്‌മെന്റ് (ക്യുഐപി) വഴിയുള്ള ഫണ്ട് സമാഹരണത്തിനും കമ്പനി ശ്രമിക്കുന്നുണ്ട്.

ഇലക്ട്രിക് വിപണിയിലുണ്ടായിരുന്ന മേധാവിത്തം പരമ്പരാഗത കമ്പനികള്‍ കൈയ്യടക്കിയ പശ്ചാത്തലത്തിലാണ് കമ്പനി ഫണ്ട് സമാഹരണത്തിന് ശ്രമിക്കുന്നത്. നാലാംപാദത്തില്‍ സ്റ്റാര്‍ട്ടപ്പിന്റെ നഷ്ടം 870 കോടി രൂപയായി വര്‍ധിച്ചിരുന്നു. ജൂലൈ 14 ന് ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത ഓഹരികളും ഇടിവ് നേരിട്ടു.

X
Top