ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

ഓൺലൈൻ വിപണിയിൽ ഫ്രഷ് ടു ഹോമിന് 120% വളർച്ച

കൊച്ചി: കോട്ടയം, തൃശൂർ, കൊല്ലം, പാലക്കാട് തുടങ്ങിയ നഗരങ്ങളിൽ ഓൺലൈൻ മത്സ്യവിപണിയിൽ ഫ്രഷ് ടു ഹോം 100 ശതമാനം വളർച്ച കൈവരിച്ചതായി കമ്പനി സാരഥികളായ ഷാൻ കടവിലും മാത്യു ജോസഫും പറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനിടെ രണ്ടാംനിര നഗരങ്ങളിലെ വിറ്റുവരവിൽ വളർച്ച 120 ശതമാനമാണ്.

കേരളത്തിലെ ചെറുപട്ടണങ്ങളിലെയും രണ്ടാംനിര നഗരങ്ങളിലെയും ജനങ്ങൾ പുതിയതും രാസവസ്തുക്കൾ കലരാത്തതുമായ ശുദ്ധമത്സ്യങ്ങൾ വാങ്ങാനാണ് താത്പര്യപ്പെടുന്നത്. ഈ രംഗത്ത് ഫ്രഷ് ടു ഹോം അനിഷേധ്യമായ മേൽക്കൈ നേടിക്കഴിഞ്ഞു. ന്യായവിലയും മികച്ച ഗുണനിലവാരവുമാണ് കാരണം.

ചെറുനഗരങ്ങളിലെ 95 ശതമാനം ഓർഡറുകളും മൊബൈൽ ആപ്പിലൂടെയാണ്. കേരളത്തിൽ 600ലധികം പിൻകോഡുകളിലുടെ ഫ്രഷ് ടു ഹോം ഉത്പന്ന വിതരണമുണ്ടെന്ന് സി.ഒ.ഒ യും സഹസ്ഥാപകനുമായ മാത്യു ജോസഫ് പറഞ്ഞു. നൂറിലധികം ഗുണനിലവാര പരിശോധനകൾക്ക് വിധേയമാക്കിയ ശേഷമാണ് ഉത്പന്നങ്ങൾ വിറ്റഴിക്കുന്നത്.

X
Top