ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

കയര്‍ കോര്‍പ്പറേഷന് ഒഡീഷയിൽ നിന്ന് 1.54 കോടി കരാര്‍

ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ കയർ ഭൂവസ്ത്രത്തിന്റെ 1.54 കോടി രൂപയുടെ വാങ്ങല്‍ കരാർ കേരള സ്റ്റേറ്റ് കയർ കോർപ്പറേഷന്(Coir Corporation) ലഭിച്ചു.

ഒഡീഷയിലെ ഗോള്‍ഡ് കാറ്റഗറി പൊതുമേഖലാ സ്ഥാപനമായ ക്രോമൈറ്റ് മൈനില്‍ കയർ ഭൂവസ്ത്രം വിരിയ്ക്കുന്നതിനുള്ള കരാറാണ് ലഭിച്ചത്.

കഴിഞ്ഞ വർഷം ഒഡീഷയിലെ മൈനുകളില്‍ കയർ ഭൂവസ്ത്രം വിരിയ്ക്കുന്നതിനുള്ള പൈലറ്റ് പ്രോജക്‌ട് വിജയകരമായി നടപ്പിലാക്കിയിരുന്നു.

ഇതിന്റെ തുടർച്ചയായി ഒഡീഷയിലെ വിവിധ മൈനിംഗ് സ്ഥാപനങ്ങളുമായി നടത്തിയ ചർച്ചയാണ് വിജയമായതെന്ന് കയർ കോർപ്പറേഷൻ ചെയർമാൻ ജി.വേണുഗോപാല്‍, മാനേജിംഗ് ഡയറക്ടർ ഡോ. പ്രതീഷ് ജി.പണിക്കർ എന്നിവർ അറിയിച്ചു.

X
Top