ചില്ലറ പണപ്പെരുപ്പം ആറു വർഷത്തെ താഴ്ചയിൽബാങ്കുകളുടെ ആസ്തി ഗുണനിലവാരം ദശാബ്ദത്തെ ഉയര്‍ന്ന നിലയില്‍സംസ്ഥാനത്ത് ക്രിപ്റ്റോ വഴിയുളള ഹവാല ഇടപാട് കൂടുന്നുഇൻഷുറൻസുള്ള രോഗികൾക്ക് ഉയർന്ന നിരക്ക്: സ്വകാര്യ ആശുപത്രികളെ നിരീക്ഷിക്കാൻ കേന്ദ്രസർക്കാർഇന്ത്യയുടെ റഷ്യൻ ഇന്ധന ഇറക്കുമതി ലോകത്തിന് നേട്ടമായെന്ന് കേന്ദ്രമന്ത്രി

സ്മാര്‍ട്ടന്‍ പവര്‍ സിസ്റ്റംസ് ഓഹരികള്‍ക്ക് 44 ശതമാനം പ്രീമിയത്തില്‍ ലിസ്റ്റിംഗ്

മുംബൈ: സ്മാര്‍ട്ടന്‍ പവര്‍ സിസ്റ്റംസ് ഓഹരികള്‍ക്ക് വിപണിയില്‍ ശക്തമായ തുടക്കം. എന്‍എസ്ഇ എമേര്‍ജിംഗ് പ്ലാറ്റ്‌ഫോമില്‍ 40 രൂപ പ്രീമിയത്തിലായിരുന്നു ഓഹരികള്‍ ലിസ്റ്റ് ചെയ്തത്. 144 രൂപയില്‍ ഓഹരിയില്‍ ട്രേഡിംഗ് ആരംഭിച്ചു.

േ്രഗ മാര്‍ക്കറ്റില്‍ 15 ശതമാനം പ്രീമിയത്തിലായിരുന്നു കമ്പനി ഓഹരി ട്രേഡ് ചെയ്തിരുന്നത്. നേരത്തെ കമ്പനി ഐപിഒ 5 മടങ്ങ് അധികം സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടിരുന്നു.

40 കോടി വിലമതിക്കുന്ന 40 ലക്ഷം ഓഹരികളുടെ ഫ്രഷ് ഇഷ്യുവാണ് സ്മാര്‍ട്ടന്‍ പവര്‍ സിസ്റ്റംസ് നടത്തിയത്. നിക്ഷേപകര്‍ക്ക് 1200 ഓഹരികള്‍ വരെ സബ്‌സ്‌ക്രൈബ് ചെയ്യാനുള്ള അനുമതി നല്‍കി.

ഫ്രഷ് ഇഷ്യുവഴി സമാഹരിച്ച തുക ഉത്പാദന ഉപകരണങ്ങള്‍ വാങ്ങാനും പ്രവര്‍ത്തന മൂലധനമായും കടം വീട്ടാനും ചെലവഴിക്കും.

X
Top