പശ്ചിമേഷ്യൻ സംഘർഷം: സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രിപെട്രോൾ, ഡീസൽ വില കുത്തനെ കൂട്ടി നയാരരണ്ട് മാസത്തേക്കുള്ള ഇന്ധനം സ്റ്റോക്കുണ്ടെന്ന് കേന്ദ്രസർക്കാർകേന്ദ്രസര്‍ക്കാരിന്റെ ധന കമ്മി കുറയുമെന്ന് ഫിനാൻസ് ബില്‍വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കാനൊരുങ്ങി ഇന്‍ഡിഗോ

നിഫ്റ്റി: 25,550 ലെവല്‍ നിര്‍ണ്ണായകമെന്ന് വിദഗ്ധര്‍

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ ബുധനാഴ്ച ഏകീകരണ ഘട്ടം തുടര്‍ന്നു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് താരിഫ് യുദ്ധം തുടരുന്നതിനിടെ നിക്ഷേപകര്‍ ജാഗ്രത പാലിക്കുകയായിരുന്നു. നിഫ്റ്റി-50 0.18% കുറഞ്ഞ് 25,476.10 ലെവലിലും ബിഎസ്ഇ സെന്‍സെക്‌സ് 0.21 ശതമാനം ഇടിഞ്ഞ് 83536.08 ലെവലിലുമാണ് ക്ലോസ് ചെ്തത്.

എഫ്എംസിജി, ഓട്ടോ എന്നിവ നേട്ടമുണ്ടാക്കിയപ്പോള്‍ ഐടി, മെറ്റല്‍സ്, റിയാലിറ്റി എന്നിവയാണ് കനത്ത നഷ്ടം നേരിട്ടു.കൊട്ടക് സെക്യൂരിറ്റീസിലെ ഇക്വിറ്റി റിസര്‍ച്ച് മേധാവി ശ്രീകാന്ത് ചൗഹാന്‍ പറയുന്നതനുസരിച്ച് നിഫ്റ്റിയുടെ ബ്രേക്കഔട്ട് സോണ്‍ 25,550 ആണ്.

അതിന് മുകളില്‍ ട്രേഡ് ചെയ്യുന്ന പക്ഷം സൂചിക 25650-25725 വരെ ഉയരാം. അതേസമയം 25,400 ലെവലിന് താഴെയുള്ള വ്യാപാരം കനത്ത വില്‍പന സമ്മര്‍ദ്ദത്തിന് കാരണമാകും. ബാങ്ക് നിഫ്റ്റിയെ സംബന്ധിച്ചിടത്തോളം 56,000-55,500 ആണ് പ്രധാന പിന്തുണ മേഖല.

മാര്‍ക്കറ്റ് വിദഗ്ധരായ ചോയ്സ് ബ്രോക്കിംഗിലെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സുമീത് ബഗാഡിയ; ആനന്ദ് രതിയിലെ ടെക്നിക്കല്‍ റിസര്‍ച്ച് സീനിയര്‍ മാനേജര്‍ ഗണേഷ് ഡോംഗ്രെ; പ്രഭുദാസ് ലില്ലാദറിലെ ടെക്നിക്കല്‍ റിസര്‍ച്ച് സീനിയര്‍ മാനേജര്‍ ഷിജു കൂത്തുപാലക്കല്‍ എന്നിവര്‍ ശുപാര്‍ശ ചെയ്യുന്ന ഇന്നത്തെ എട്ട് ഇന്‍ട്രാഡേ സ്റ്റോക്കുകള്‍: തേജോ എഞ്ചിനീയറിംഗ് ലിമിറ്റഡ്, എജിഐ ഇന്‍ഫ്ര ലിമിറ്റഡ്, നാഷണല്‍ അലുമിനിയം കമ്പനി ലിമിറ്റഡ്, ആക്‌സിസ് ബാങ്ക്, ചോളമണ്ഡലം ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഫിനാന്‍സ് കമ്പനി ലിമിറ്റഡ്, ടിഡി പവര്‍ സിസ്റ്റംസ് ലിമിറ്റഡ്, ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡ്.

X
Top