രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നുകണ്ടെയ്നർ നീക്കത്തിൽ കൊച്ചിൻ തുറമുഖത്തിന് റിക്കാർഡ് കുതിപ്പ്പഴയ സ്വർണം മാറ്റിവാങ്ങാൻ വൻ തിരക്ക്ബ്രിക്സ് ഉച്ചകോടിക്ക് ഒരുങ്ങി ദില്ലി; അംഗരാജ്യങ്ങളുടെ പ്രധാന സെഷൻ ശനിയാഴ്ചവികസന പദ്ധതികളുടെ ഏകോപനത്തിന് ‘റൗണ്ട് ടേബിൾ കോൺഫറൻസ്’ സംഘടിപ്പിക്കാൻ കേരളം

ചരിത്രത്തിലെ രണ്ടാമത്തെ ഉയര്‍ന്ന ലാഭവിഹിതം നല്‍കാനൊരുങ്ങി ബിഎസ്ഇ 100 കമ്പനി

മുംബൈ: ഓഹരിയൊന്നിന് 75 രൂപ അഥവാ 7500 ശതമാനത്തിന്റെ ലാഭവിഹിതത്തിനായി റെക്കോര്‍ഡ് തീയതി നിശ്ചയിച്ചിരിക്കയാണ് ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്. അഞ്ചുവര്‍ഷത്തെ ഉയര്‍ന്നതും ചരിത്രത്തിലെ തന്നെ രണ്ടാമത്തെ വലുതുമാണ് ഈ ലാഭവിഹിതം. ഒരു രൂപയാണ് ഓഹരി മുഖവില.

വാര്‍ഷിക ജനറല്‍ മീറ്റിംഗില്‍ അനുമതി ലഭ്യമാകുന്നതിനനുസരിച്ച് 2024-25 സാമ്പത്തിക വര്‍ഷത്തെ അവസാനത്തെ ലാഭവിഹിതം വിതരണം ചെയ്യും. ഓഗസ്റ്റ് 4, തിങ്കളാഴ്ചയാണ് റെക്കോര്‍ഡ് തീയതി.

2024 സാമ്പത്തികവര്‍ഷത്തില്‍ കമ്പനി 73.50 രൂപയാണ് ലാഭവിഹിതം നല്‍കിയത്. 2023,2022,2021 വര്‍ഷങ്ങളില്‍ യഥാക്രമം 72 രൂപ, 56.50 രൂപ, 74.50 രൂപ എന്നിങ്ങനെയും വിതരണം ചെയ്തു.

ഇതിന് മുന്‍പ് കമ്പനി നല്‍കിയ ഏറ്റവും കൂടിയ ലാഭവിഹിതം 2020 ലെ 83 രൂപയാണ്. 1,40,649 കോടി മൂല്യമുള്ള കമ്പനിയുടെ ലാഭവിഹിത യീല്‍ഡ് 1.29 ശതമാനമാണ്.

X
Top