ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

ഗാര്‍ഹിക ഉപഭോഗ ചെലവ് സര്‍വ്വേ (2022-23) ആഗസ്റ്റ് മുതല്‍ :
ത്രിദിന പരിശീലനത്തിന് തുടക്കമായി

തിരുവന്തപുരം : കേന്ദ്ര ഗവണ്‍മെന്റിന്റെ സ്ഥിതി വിവരകണക്ക് പദ്ധതി രൂപീകരണ മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ (എന്‍എസ്ഒ) ഗാര്‍ഹിക ഉപഭോഗ ചെലവ് സര്‍വ്വേ (2022-23) യ്ക്ക് മുന്നോടിയായി തിരുവനന്തപുരം ആന്‍ഡ് ക്രാഫ്റ്റ് വില്ലേജില്‍ സംഘടിപ്പിച്ച ത്രിദിന പരിശീലനം കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം ടെലികോം വകുപ്പ് ദക്ഷിണ മേഖല അഡീഷണല്‍ സെക്രട്ടറി ശ്രീ.മനോജ്. ഡി ഉദ്ഘാടനം ചെയ്തു.
എന്‍.എസ്.ഒ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ശ്രീമതി. സുനിത ഭാസ്‌ക്കര്‍ അദ്ധ്യക്ഷയായിരുന്നു.
ഡോ. രശ്മി കെ വി ( ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍.എസ്.ഒ), ശ്രീ. അനില്‍ ചന്ദ്രന്‍ (പോപ്പുലേഷന്‍ റിസര്‍ച്ച് സെന്റര്‍ ജനസംഖ്യം ശാസ്ത്ര മേധാവി), ശ്രീ. എസ്. ഇരുദയ രാജന്‍ (ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷന്‍ & ഡെലവപ്‌മെന്റ് ചെയര്‍മാന്‍), ശ്രീ. സന്തോഷ്‌കുമാര്‍ പി.ഡി സംസ്ഥാന സാമൂഹിക സാമ്പത്തിക വിഭാഗം അഡീഷണല്‍ ഡയറക്ടര്‍), ശ്രീമതി. ജോസ്‌ന മോള്‍.എസ് (കേരള പഞ്ചായത്ത് വകുപ്പ് ജോയിന്റ് സെക്രട്ടറി), പി. സന്തോഷ് (എസ്.എസ്.ഒ, എന്‍.എസ്.ഒ) എന്നിവര്‍ സംസാരിച്ചു.
ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സര്‍വ്വേ ആഗസ്റ്റില്‍ ആരംഭിക്കും. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് ഒഴികെയുള്ള ഇന്ത്യന്‍ യൂണിയനിലെ എല്ലാ ഭൂപ്രദേശങ്ങളെയും ഉള്‍പ്പെടുത്തിയാണ് സര്‍വേ നടക്കുക. സര്‍വേയിലൂടെ ശേഖരിക്കുന്ന വിവരങ്ങള്‍ പ്രാഥമികമായി വെയ്റ്റിംഗ് ഡയഗ്രം തയ്യാറാക്കുന്നതിന് ഉപയോഗിക്കും.
ജീവിത നിലവാരം, സാമൂഹിക ഉപഭോഗം, ക്ഷേമം, അസമത്വങ്ങള്‍ എന്നിവയുടെ സ്റ്റാറ്റിസ്റ്റിക്കല്‍ സൂചകങ്ങളും സമാഹരിക്കും. കുടുംബ ബജറ്റില്‍ ഉപഭോഗ വസ്തുക്കളുടെ ഓരോന്നിന്റെയും വിഹിതം പ്രത്യേകം കണക്കാക്കുന്നതിനനുസരിച്ചാണ് ഇന്‍ഡക്‌സ് രൂപപ്പെടുത്തുന്നത്.
ഓരോ കുടുംബത്തെയും മൂന്നുതവണ സന്ദര്‍ശിച്ചാണ് ഭക്ഷണം, ഉപഭോഗവസ്തുക്കളും സേവനങ്ങളും, മോടിയുള്ള സാധനങ്ങൾ എന്നിവയുടെ ഉപഭോഗ വിവരങ്ങള്‍ ശേഖരിക്കുക.

X
Top