കേരളത്തിലുടനീളം ആവശ്യത്തിന് ഇന്ധനലഭ്യത ഉറപ്പാക്കിയതായി പൊതുമേഖലാ എണ്ണക്കമ്പനികൾപെട്രോൾ കയറ്റുമതിക്ക് വിൻഡ്ഫോൾ ടാക്സ് ഏർപ്പെടുത്തി കേന്ദ്രം; ഡീസൽ തീരുവ കുറച്ചുപ്ലാറ്റിനം ഇറക്കുമതി തീരുവ കുത്തനെ കൂട്ടി; രാജ്യത്ത് കാറുകളുടെയും വാണിജ്യ വാഹനങ്ങളുടെയും വില കൂടിയേക്കുംഏപ്രിലിൽ ഇന്ത്യയുടെ കയറ്റുമതി ഉയർന്നുറഷ്യൻ ക്രൂഡോയിൽ: ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് അനുവദിച്ചിരുന്ന ‘ഇളവ്’ പിൻവലിച്ച് യുഎസ്

ഇന്ത്യയിലെ ആദ്യത്തെ ഓൾഅലൂമിനിയം റെയിൽ വാഗൺ വികസിപ്പിച്ച് ഹിൻഡാൽകോ

ഡൽഹി: ആദിത്യ ബിർള ഗ്രൂപ്പിന്റെ മെറ്റൽസ് ഫ്ളാഗ്ഷിപ്പ് കമ്പനിയായ ഹിൻഡാൽകോ ഇൻഡസ്ട്രീസ്, സ്റ്റീൽ റേക്കിനെക്കാൾ 3.2 ടൺ ഭാരം കുറഞ്ഞ രാജ്യത്തെ ആദ്യത്തെ ഓൾ അലൂമിനിയം റെയിൽവേ വാഗൺ വികസിപ്പിച്ചെടുത്തു. ഭാരം കുറഞ്ഞതും ഉയർന്ന കരുത്തും ഉള്ളതുമായ അലുമിനിയം അലോയ്കളിൽ നിന്ന് നിർമ്മിച്ച ഈ വാഗണിനെ ഒരു ഗെയിം ചേഞ്ചർ എന്ന് വിശേഷിപ്പിച്ച്‌ കമ്പനിയുടെ ചെയർമാനായ കുമാർ മംഗളം ബിർള.

ഒരു വർഷം 1,500 ടൺ കാർബൺ പുറന്തള്ളൽ ലാഭിക്കാൻ ഈ വാഗൺ കമ്പനിയെ സഹായിക്കും. ഇത് കൽക്കരി ഗതാഗതത്തിന്റെ ലോജിസ്റ്റിക് കാര്യക്ഷമത വർദ്ധിപ്പിക്കുകയും ഇന്ത്യയുടെ ഡീകാർബണൈസേഷൻ യാത്രയെ വേഗത്തിലാക്കുകയും ചെയ്യുമെന്ന് ബിർള പറഞ്ഞു.

ക്ലീൻ എനർജിയുടെ കാര്യത്തിൽ ഹിൻഡാൽകോ പുതിയ വഴിത്തിരിവിലാണ്. ഇതിന് നിലവിൽ 100 മെഗാവാട്ട് പുനരുപയോഗിക്കാവുന്ന ശേഷിയുണ്ട്, 2025 സാമ്പത്തിക വർഷത്തോടെ 300 മെഗാവാട്ട് പുനരുപയോഗിക്കാവുന്ന കൈവരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

X
Top