8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യഊർജ പ്രതിസന്ധി: എൽപിജി വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രംഅലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജി

നിരക്ക് വര്‍ദ്ധനയുടെ പശ്ചാത്തലത്തില്‍ അനലിസ്റ്റുകള്‍ നിര്‍ദ്ദേശിക്കുന്ന ഓഹരികള്‍

മുംബൈ: പ്രതീക്ഷകള്‍ക്കനുസൃതമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) 50 ബേസിസ് പോയിന്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ തയ്യാറായി. 2023 സാമ്പത്തിക വര്‍ഷത്തേക്കുള്ള പണപ്പെരുപ്പ പ്രവചനം 6.7 ശതമാനമായി നിലനിര്‍ത്താനും കേന്ദ്രബാങ്ക് തയ്യാറായിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ അനലിസ്റ്റുകള്‍ നിര്‍ദ്ദേശിക്കുന്ന ഓഹരികളാണ് ചുവടെ.

കോടക് മഹീന്ദ്രബാങ്ക്- നിലവില്‍ 1765 രൂപ വിലയുള്ള ഓഹരി 1980 രൂപ ലക്ഷ്യവില നിശ്ചയിച്ച് സ്വരൂപിക്കാന്‍ ജിഇപിഎല്‍ കാപിറ്റലിലെ വിദ്‌ന്യാന്‍ സാവന്ത് നിരീക്ഷിക്കുന്നു. സ്റ്റോപ് ലോസ് നിശ്ചയിക്കേണ്ടത് 1580 രൂപയില്‍.

ബാങ്ക് ഓഫ് ബറോഡ- നിലവില്‍ 127.45 രൂപ വിലയുള്ള ഓഹരി 156 രൂപ ലക്ഷ്യവില നിശ്ചയിച്ച് ശേഖരിക്കാനാണ് നിര്‍ദ്ദേശം. സ്റ്റോപ് ലോസ് -95 രൂപ. 22 ശതമാനം ഉയര്‍ച്ചയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഫെഡറല്‍ ബാങ്ക്-നിലവില്‍ 113 രൂപ വിലയുള്ള ഓഹരി 26 ശതമാനം നേട്ടത്തില്‍ ശേഖരിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. ലക്ഷ്യവില-142 രൂപ, സ്റ്റോപ് ലോസ്-95 രൂപ.

ബജാജ് ഫിനാന്‍സ്-നിലവില്‍ 7104.75 രൂപ വിലയുള്ള ഓഹരി 8000-8200 രൂപ ലക്ഷ്യവില നിശ്ചയിച്ച് വാങ്ങാനാണ് പ്രഭുദാസ് ലിലാദറിലെ ടെക്‌നിക്കല്‍ റിസര്‍ച്ച് വൈശാലി പരേഖ് നിര്‍ദ്ദേശിക്കുന്നത്. 13-15 ശതമാനം റിട്ടേണ്‍ ആണ് പ്രതീക്ഷിക്കപ്പെടുന്നത്. സ്റ്റോപ് ലോസ്-6700 രൂപ.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ-നിലവില്‍ 521.75 രൂപ വിലയുള്ള സ്റ്റേറ്റ് ബാങ്ക് ഓപ് ഇന്ത്യ ഓഹരി 11-19 ശതമാനം ആദായം പ്രതീക്ഷിച്ച് വാങ്ങാന്‍ വൈശാലി നിര്‍ദ്ദേശിച്ചു. ലക്ഷ്യവില 580-620 രൂപ. സ്റ്റോപ് ലോസ്: 490 രൂപ.

ആക്‌സിസ് ബാങ്ക്- നിലവില്‍ 719 രൂപ വിലയുള്ള ആക്‌സിസ് ബാങ്ക് ഓഹരി 680 രൂപ സ്റ്റോപ് ലോസില്‍, 765 രൂപ ലക്ഷ്യവില നിശ്ചയിച്ച് വാങ്ങാന്‍ ആനന്ദ് രതി ഇക്വിറ്റി റിസര്‍ച്ച് സീനിയര്‍ മാനേജര്‍ ജിഗര്‍ എസ് പട്ടേല്‍ പറയുന്നു. 6 ശതമാനം നേട്ടമാണ് ഓഹരിയില്‍ നിന്നും പ്രതീക്ഷിക്കപ്പെടുന്നത്.

ടാറ്റ മോട്ടോഴ്‌സ്-നിലവില്‍ 402.25 രൂപ വിലയുള്ള ഓഹരി 440 രൂപ ലക്ഷ്യവില നിശ്ചയിച്ച് വാങ്ങാനാണ് ജിഗര്‍ നിര്‍ദ്ദേശിക്കുന്നത്. 9 ശതമാനം നേട്ടം പ്രതീക്ഷിക്കുമ്പോള്‍ സ്‌റ്റോപ് ലവോസ്-375 രൂപ.

മുത്തൂറ്റ് ഫിനാന്‍സ്- നിലവില്‍ 1033.35 രൂപ വിലയുള്ള ഓഹരി 1145 രൂപ ലക്ഷ്യവിലയില്‍ 11 ശതമാനം ആദായം പ്രതീക്ഷിച്ച് വാങ്ങാന്‍ ജിഗര്‍ നിര്‍ദ്ദേശിക്കുന്നു. സ്റ്റോപ് ലോസ്-970 രൂപ.

എല്‍കെപി സെക്യൂരിറ്റീസിലെ രൂപക് ദേ വാങ്ങാന്‍ നിര്‍ദ്ദേശിക്കുന്ന ഓഹരികളാണ് മഹീന്ദ്ര ആന്റ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ടാറ്റ മോട്ടോഴ്‌സ്, പ്രസ്റ്റീജ് റിയല്‍ എസ്റ്റേറ്റ് എന്നിവ. യഥാക്രമം 210 രൂപ, 470 രൂപ, 500 രൂപ എന്നിങ്ങനെയാണ് ലക്ഷ്യവില നിശ്ചയിച്ചിരിക്കുന്നത്. സ്റ്റോപ് ലോസ് യഥാക്രമം 169 രൂപ, 368 രൂപ, 423 രൂപ.

X
Top