തൊഴിൽ മേഖലയിൽ കേരളത്തിന് നിർണായക നേട്ടം; അഞ്ചു വർഷത്തിനിടെ സംസ്ഥാനത്തെ പ്രൊഫഷണൽ തൊഴിലവസരങ്ങളിൽ 172% വളർച്ചപശ്ചിമേഷ്യൻ സംഘർഷം: സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രിപെട്രോൾ, ഡീസൽ വില കുത്തനെ കൂട്ടി നയാരരണ്ട് മാസത്തേക്കുള്ള ഇന്ധനം സ്റ്റോക്കുണ്ടെന്ന് കേന്ദ്രസർക്കാർകേന്ദ്രസര്‍ക്കാരിന്റെ ധന കമ്മി കുറയുമെന്ന് ഫിനാൻസ് ബില്‍

ഐബിസി: ആര്‍ബിഐ ഗവര്‍ണര്‍ പാര്‍ലമെന്ററി പാനലുമായി ചര്‍ച്ച നടത്തും

ന്യൂഡല്‍ഹി: ഇന്‍സോള്‍വന്‍സി ആന്റ് ബാങ്ക്‌റപ്റ്റന്‍സി കോഡി(ഐബിസി) ന്റെ അവലോകനത്തിനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഗവര്‍ണ്ണര്‍ സഞ്ജയ് മല്‍ഹോത്ര വ്യാഴാഴ്ച പാര്‍ലിമെന്ററി സ്റ്റാന്റിംഗ കമ്മിറ്റിയ്ക്ക മുന്‍പാകെ ഹാജരാകും. നിയമം പ്രാവര്‍ത്തികമാക്കുന്നതിന്റെ വിവിധ ഘട്ടങ്ങള്‍ കമ്മിറ്റി ഗവര്‍ണറുമായി ചര്‍ച്ച ചെയ്യും.

പൊതുമേഖല ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യന്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എന്നിവയുടെ പ്രതിനിധികളും പാനലുമായി കൂടിയാലോചന നടത്തുന്നുണ്ട്. അവലോകനം ഐബിസിയുടെ ഫലപ്രാപ്തി, പരിഷ്‌ക്കരണ സാധ്യത എന്നിവ ലക്ഷ്യം വയ്ക്കുന്നു.

പാപ്പരത്ത കേസുകള്‍ സമയബന്ധിതമായി കൈകാര്യം ചെയ്യുന്നതിനും ഇത് സംബന്ധിച്ച തീരുമാനമെടുക്കല്‍ പ്രക്രിയകള്‍ ഏകീകരിക്കുന്നതിനും അതുവഴി നിയമത്തിന്റെ നൂലാമാലകള്‍ ഒഴിവാക്കാനുമാണ് ഐബിസി നടപ്പിലാക്കിയത്. പാപ്പരത്തം സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിക്കുക, ആസ്തികളുടെ മൂല്യം വര്‍ധിപ്പിക്കുക, സംരഭകത്വം പ്രോത്സാഹിപ്പിക്കുക, കക്ഷികളുടെ താല്‍പര്യം സരക്ഷിക്കുക എന്നിവ ലക്ഷ്യമാണ്.

സാമ്പത്തിക സ്ഥിരതയുടേയും നിര്‍വഹണ കാര്യക്ഷമതയുടേയും ആവശ്യകതയെക്കുറിച്ച് ആര്‍ബിഐ ഗവര്‍ണര്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വീക്ഷണങ്ങള്‍ നിയമത്തിന്റെ ഫലപ്രാപ്തിയ്ക്ക് ഉപകരിക്കുമെന്ന പ്രതീക്ഷയിലാണ് പാനലംഗങ്ങള്‍. 2016 ലാണ് ഐബിസി നിയമമാകുന്നത്.

X
Top