ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

ആജിയോ തൈക്കൂടം ബ്രിഡ്ജുമായി കൈകോർക്കുന്നു

  • മലയാളികൾക്ക് ഇക്കുറി ഓണം ആഘോഷിക്കാൻ, ഇന്ത്യയിലെ പ്രമുഖ ഓൺലൈൻ ഫാഷൻ സ്ഥാപനമായ ആജിയോ നുതമായൊരു ആശയുമായി എത്തുന്നു.
  • ‘കേരളം മാറിയോ’ എന്ന അടിക്കുറിപ്പോടെ പ്രമുഖ മ്യൂസിക് ബാൻഡായ തൈക്കൂടം ബ്രിഡ്‌ജ്‌, ചലച്ചിത്ര താരം കല്യാണി പ്രിയദർശൻ എന്നിവരുടെ സഹകരണത്തോടെ കേരളത്തിന്റെ പുരോഗമന യാത്രയെ ആസ്പദമാക്കിയുള്ള ഒരു ഉഗ്രൻ സംഗീത വിരുന്ന്.
  • കേരളത്തിന്റെ ഏറ്റവും വലിയ ഉത്സവ സീസണിൽ നാടിൻറെ തനിമയാർന്ന ഒരു അതുല്യ ശേഖരം ആജിയോ മലയാളികൾക്കായി കാഴ്ചവെയ്ക്കുന്നു

കൊച്ചി: ഓണം വരികയാണ്! ഇത്തവണത്തെ ഓണത്തിന് പ്രത്യേകതകൾ ഏറെയാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച ഫാഷൻ ബ്രാൻഡായ ആജിയോ കേരളത്തിലെ ഏറ്റവും മികച്ച റോക്ക് ബാൻഡായ തൈക്കൂടം ബ്രിഡ്ജും ചേർന്ന് നിർമിച്ച സംഗീതശില്പമായ ‘കേരളം മാറിയോ’ എന്ന ഗാനത്തിന് യുവനടി കല്യാണി പ്രിയദർശനും കൈകോർത്തു. പുതുമയും ഫാഷനും ഒന്നിച്ചു ചേരുന്ന ഒരപൂർവ്വ ദൃശ്യചാരുതയാണ് ഈ ഓണകാലത്തു കേരളത്തിലെത്തുന്നത്. മ്യൂസിക് വീഡിയോയിലേക്കുള്ള ലിങ്ക്: https://www.instagram.com/reel/Chb9paZDT1W/?utm_source=ig_web_copy_link
‘കേരളം മാറിയോ’ എന്ന ചോദ്യത്തിന് കേരളം മാറിക്കഴിഞ്ഞു എന്ന വെല്ലുവിളി ഏറ്റെടുക്കാൻ തന്നെ ആജിയോ തയ്യാറായിക്കഴിഞ്ഞു എന്നതിന് അടിവരയിടുകയാണ് ഈ സംരംഭത്തിലൂടെ. കേരളത്തിലെ സാമൂഹികവും സാംസ്കാരികവുമായ തലങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങൾ തൊട്ടറിയാൻ ജനങ്ങളെ പ്രേരിപ്പിക്കുക എന്നതാണ് ഇതിന്റെ പ്രധാന ഉദ്ദേശ്യലക്ഷ്യം
എല്ലാ ചാനലുകളിലും ഗൾഫ് വിപണികളിലും 2.5 മിനിറ്റ് ദൈർഖ്യമുള്ള മ്യൂസിക് വിഡിയോയും 30 സെക്കൻഡ് ദൈർഖ്യമുള്ള ടി.വി.പരസ്യങ്ങളുമായി ഈ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്.
ഗാനത്തിന് സമന്വയിപ്പിച്ചു പരമ്പരാഗത കാസവുകൾക്കും മുണ്ടുകൾക്കും ആധുനികമായ ചുവടുവെപ്പ് നൽകുന്ന ഒരു പുത്തൻ ഓണ ശേഖരമാണ് ആജിയോ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. ഫ്യൂഷൻ വസ്ത്രങ്ങൾ , ഡെനിംസ്, ക്യാഷൽസ് എന്നിങ്ങനെ വിവിധ വിഭാങ്ങളിലായി വിപുലമായ ശ്രേണി തന്നെയാണ് ഒരുക്കിയിരിക്കുന്നത്.

X
Top