
മുംബൈ: 2026 സാമ്പത്തികവര്‍ഷത്തിന്റെ ഒന്നാംപാദത്തില്‍ ഐഡിബിഐ ബാങ്ക് അറ്റാദായം 2007 കോടി രൂപയായി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 17 ശതമാനം വര്‍ദ്ധനവാണിത്. നെറ്റ് ഇന്ററസ്റ്റ് മാര്‍ജിന്‍ അതേസമയം 4.18 ശതമാനത്തില്‍ നിന്നും 3.68 ശതമാനമായി ഇടിഞ്ഞു.
പലിശ വരുമാനം 5 ശതമാനമുയര്‍ന്ന് 7021 കോടി രൂപയായിട്ടുണ്ട്. വായ്പയില്‍ നിന്നുള്ള വരുമാനം 4424 കോടി രൂപയില്‍ നിന്നും 4771 കോടി രൂപയായി വികസിച്ചപ്പോള്‍ മറ്റ് വരുമാനം 805 കോടി രൂപയില്‍ നിന്നും 1437 കോടി രൂപയായി കുത്തനെ ഉയര്‍ന്നു.
ഇതോടെ മൊത്തം വരുമാനം 7471 കോടി രൂപയില്‍ നിന്നും 8458 കോടി രൂപയായി. ചെലവ് വര്‍ദ്ധിച്ചിട്ടും പ്രവര്‍ത്തനലാഭം 2354 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. മുന്‍വര്‍ഷത്തിലിത് 2076 കോടി രൂപയായിരുന്നു.