തീ വിലയിൽ കേരളം 12-ാം മാസവും നമ്പർ വൺ‘കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയിലെ അപ്രതീക്ഷിത മാറ്റങ്ങളും കേര കർഷകർ അവസരങ്ങളാക്കി മാറ്റണം’സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ വിപുലീകരിക്കുന്നു; പിഎഫ്, ഇഎസ്ഐ വേതന പരിധി ഉയർത്താൻ നീക്കംവിലക്കയറ്റത്തോത് വീണ്ടും ഉയരുന്നുഇന്ത്യ-യുഎസ് വ്യാപാര കരാർ: ചർച്ചകൾ വീണ്ടും മാറ്റിവച്ചു

സൈഡസ് ലൈഫിന്റെ ജനറിക് ഹൈപ്പർടെൻഷൻ മരുന്നിന് യുഎസ്എഫ്ഡിഎ അനുമതി

മുംബൈ: അമേരിക്കൻ വിപണിയിൽ രക്തസമ്മർദ്ദം കുറയ്ക്കാൻ ഉപയോഗിക്കുന്ന ബിസോപ്രോളോൾ ഫ്യൂമറേറ്റ്, ഹൈഡ്രോക്ലോറോത്തിയാസൈഡ് ഗുളികകൾ വിപണനം ചെയ്യാൻ യുഎസ് ഹെൽത്ത് റെഗുലേറ്ററിൽ നിന്ന് അനുമതി ലഭിച്ചതായി സൈഡസ് ലൈഫ് സയൻസസ് അറിയിച്ചു.

ജനറിക് മരുന്നുകൾ ഒന്നിലധികം വീര്യത്തിൽ വിപണനം ചെയ്യുന്നതിനായി യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിൽ (യുഎസ്എഫ്ഡിഎ) നിന്ന് കമ്പനിക്ക് അനുമതി ലഭിച്ചതായി മരുന്ന് നിർമ്മാതാവ് പ്രസ്താവനയിൽ പറഞ്ഞു. 2.5 mg/6.25 mg, 5 mg/6.25 mg, 10 mg/6.25 mg എന്നി വീര്യത്തിൽ ഗുളികകൾ വിപണനം ചെയ്യാനാണ് നിർദിഷ്ട അനുമതി.

ഉയർന്ന രക്തസമ്മർദ്ദത്തിന്റെ (ഹൈപ്പർടെൻഷൻ) ചികിത്സയ്ക്കാണ് ഈ മരുന്നുകൾ ഉപയോഗിക്കുന്നത്. കമ്പനിയുടെ അഹമ്മദാബാദ് ഫോർമുലേഷൻ മാനുഫാക്ചറിംഗ് സൗകര്യത്തിലായിരിക്കും മരുന്ന് നിർമ്മിക്കുകയെന്ന് സൈഡസ് അറിയിച്ചു. ഈ ടാബ്‌ലെറ്റുകൾക്ക് അമേരിക്കയിൽ 27.1 ദശലക്ഷം ഡോളറിന്റെ വാർഷിക വിൽപ്പന കണക്കാകുന്നു

X
Top