ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

5 ശതമാനത്തോളം ഉയര്‍ന്ന്‌ സൊമാറ്റോ, നിക്ഷേപകരെ ആകര്‍ഷിച്ചതെന്ത്?

മുംബൈ: സൊമാറ്റോ ഓഹരി വെള്ളിയാഴ്ച 4.71 ശതമാനം ഉയര്‍ന്ന് 71.15 രൂപയിലെത്തി. നിക്ഷേപക യോഗത്തിന്റെ വാര്‍ത്തയെത്തുടര്‍ന്നാണിത്. വ്യാഴാഴ്ച മുംബൈയില്‍ നടന്ന നിക്ഷേപക, എച്ച്എന്‍ഐ റോഡ് ഷോകള്‍ ഓഹരി വില ഉയര്‍ത്താന്‍ സഹായകരമായി.

ജെഫറീസിന്റെ ഇക്വിറ്റി സ്ട്രാറ്റജിയുടെ ഗ്ലോബല്‍ ഹെഡ് ക്രിസ്റ്റഫര്‍ വുഡ് സൊമാറ്റോയെ തന്റെ ഇന്ത്യ ലോംഗ് ഓണ്‍ലി പോര്‍ട്ട്ഫോളിയോയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതോടെ ഓഹരി വാര്‍ത്തകളില്‍ ഇടം പിടിച്ചു. ജെഫറീസ് പോര്‍ട്ട്ഫോളിയോയില്‍ ഓഹരിയുടെ വെയ്റ്റേജ് 4% ആണ്.

ഫുഡ് ഡെലിവറി ആപ്ലിക്കേഷന്‍ സ്റ്റോക്ക് ആഗോള ദീര്‍ഘകാല ഇക്വിറ്റി പോര്‍ട്ട്ഫോളിയോയുടെ ഭാഗമാണെന്ന് ജെഫറീസ് റിപ്പോര്‍ട്ട് പറയുന്നു.

നാലാം പാദത്തില്‍ നഷ്ടം കുറയ്ക്കാന്‍ കമ്പനിയ്ക്ക് സാധിച്ചു. 188 കോടി രൂപയാണ് രേഖപ്പെടുത്തിയ നഷ്ടം

മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ ഇത് 360 കോടി രൂപയും ഡിസംബര്‍ പാദത്തില്‍ 345 കോടി രൂപയുമായിരുന്നു. വരുമാനം 70 ശതമാനം ഉയര്‍ന്ന് 2056 കോടി രൂപയിലെത്തി. അറ്റ നഷ്ടം പ്രതീക്ഷിച്ചതിലും വളരെ താഴെയാണ്.

356 കോടി രൂപയായിരുന്നു പ്രതീക്ഷിച്ചിരുന്ന നഷ്ടം. അതേസമയം വരുമാനം പ്രതീക്ഷിച്ച തോതിലെത്തിയില്ല. 2122 കോടി രൂപ വരുമാനം കണക്കുകൂട്ടിയിരുന്നു.

2023 സാമ്പത്തികവര്‍ഷത്തില്‍ നഷ്ടം 971 കോടി രൂപയായി ചുരുങ്ങി. 1209 കോടി രൂപയായിരുന്നു മുന്‍ സാമ്പത്തികവര്‍ഷത്തിലേത്. വരുമാനം 69 ശതമാനം കൂടി 7079 കോടി രൂപയുടേതായി.

X
Top