ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

സൊമാറ്റോയുടെ 1,040.50 കോടി രൂപയുടെ ഓഹരികൾ ബ്ലോക്ക് ഡീലിലൂടെ വിറ്റഴിച്ചു

ഫുഡ് അഗ്രഗേറ്റിങ് പ്ലാറ്റ്ഫോമായ സൊമാറ്റോയുടെ 1.1 ശതമാനം ഓഹരികൾ, 1,040.50 കോടി രൂപയുടെ ബ്ലോക്ക് ഡീലിലൂടെ വിറ്റഴിച്ചു. കൈമാറ്റം നടന്നതിന് പിന്നാലെ വെള്ളിയാഴ്ച സൊമാറ്റോയുടെ ഓഹരികൾ 2.5 ശതമാനം ഉയർന്നു.

സൊമാറ്റോയുടെ ഓഹരികൾ എൻഎസ്ഇയിൽ ഒരു ശതമാനം ഉയർന്ന് 112.70 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

1,000 കോടി രൂപ സമാഹരിക്കുന്നതിനായി സൊമാറ്റോയിലെ ബാക്കിയുള്ള വിഹിതത്തിന്റെ പകുതി, ഏകദേശം 1.1 ശതമാനം ഓഹരികൾ, ബ്ലോക്ക് ഡീലിലൂടെ വിൽക്കാൻ സോഫ്റ്റ്ബാങ്ക് ശ്രമിക്കുന്നതായി മണികൺട്രോൾ റിപ്പോർട്ട് ചെയ്തിരുന്നു.

കമ്പനിയുടെ ഏറ്റവും പുതിയ ഷെയർഹോൾഡിംഗ് ഡാറ്റ അനുസരിച്ച്, ഇപ്പോഴത്തെ വിറ്റഴിക്കലിന് മുമ്പ്, സോഫ്റ്റ്ബാങ്ക് അതിന്റെ എന്റിറ്റിയായ SVF ഗ്രോത്ത് (സിംഗപ്പൂർ) Pte വഴി സൊമാറ്റോയിൽ 2.2 ശതമാനം ഓഹരി കൈവശം വച്ചിട്ടുണ്ടായിരുന്നു.

ഇന്ത്യയിലെ പുതിയകാല കമ്പനികളിലെ ഏറ്റവും വലിയ നിക്ഷേപകരിൽ ഒന്നായ ജാപ്പനീസ് ഇൻവെസ്റ്റ്‌മെന്റ് ബാങ്ക് ഓഗസ്റ്റിൽ സൊമാറ്റോയിലെ 940 കോടി രൂപയുടെ ഓഹരികൾ ബ്ലോക്ക് ഡീലിലൂടെ വിറ്റിരുന്നു.

സ്വകാര്യ ഇക്വിറ്റി സ്ഥാപനം സമീപ മാസങ്ങളിൽ നടത്തിയ വിൽപ്പനകളിലൂടെ, ഇന്ത്യൻ ന്യൂ-ടെക് സ്പേസിലെ നിരവധി നിക്ഷേപങ്ങളിൽ നിന്ന് ലാഭം എടുത്തിരുന്നു.

പോളിസിബസാറിന്റെ മാതൃസ്ഥാപനമായ പിബി ഫിൻടെക്കിന്റെ 2.5 ശതമാനം ഓഹരി ഈ മാസം ആദ്യം 876 കോടി രൂപയ്ക്ക് കമ്പനി വിറ്റഴിച്ചിരുന്നു.

X
Top