സേവന പ്രവർത്തനങ്ങൾ സെപ്റ്റംബറിൽ 10 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 57.7 ആയിഭക്ഷ്യ എണ്ണ ഉല്‍പ്പാദനം കൂട്ടാന്‍ 10,000 കോടിയുടെ മിഷനുമായി കേന്ദ്രസർക്കാർ; കേരളത്തിന്റെ കാര്‍ഷിക മേഖലയിലും ഉണര്‍വ്വിന് സാധ്യതഇന്ത്യയിലാദ്യമായി ഒറ്റക്കപ്പലിൽനിന്ന് 10330 കണ്ടെയ്നറുകൾ കൈമാറ്റം ചെയ്ത് വിഴിഞ്ഞംപുനരുപയോഗ ഊർജ മേഖലയിൽ വിപ്ലവത്തിന് കേരളം; ബാറ്ററിയിൽ വൈദ്യുതി സംഭരിച്ച് ഉപയോഗം ‘ബെസ്’ ഒരുക്കുന്നു, പിപിപി മാതൃകയിൽ പ്രത്യേക നിർവഹണ ഏജൻസി രൂപീകരിക്കാൻ കെഎസ്ഇബിസെപ്‌റ്റംബറില്‍ എഫ്‌ഐഐകള്‍ നിക്ഷേപിച്ചത്‌ 57,359 കോടി രൂപ

100 കോടി രൂപയ്ക്ക് മൂന്ന് സ്ഥാപനങ്ങളെ ഏറ്റെടുത്ത് സെറ്റ്‌വെർക്ക്

ഡൽഹി: ഓയിൽ ആൻഡ് ഗ്യാസ്, എയ്‌റോസ്‌പേസ് ഡിഫൻസ്,  ഇൻഫ്രാസ്ട്രക്ചർ ഘടക വിഭാങ്ങൾ തുടങ്ങിയ മേഖലകളിൽ തങ്ങളുടെ ബിസിനസ്സ് ശക്തിപ്പെടുത്തുന്നതിന് 100 കോടി രൂപയ്ക്ക് മൂന്ന് കമ്പനികളെ ഏറ്റെടുത്തതായി മാനുഫാക്ചറിംഗ് യൂണികോണായ സെറ്റ്‌വെർക്ക് അറിയിച്ചു. എയ്‌റോസ്‌പേസ്, ഡിഫൻസ് നിർമാണ ശേഷികൾക്കായി പിനാക എയ്‌റോസ്‌പേസ് സൊല്യൂഷൻസിന്റെയും, ഓയിൽ ആൻഡ് ഗ്യാസ് വ്യവസായത്തിലെ പ്രവർത്തനം വർധിപ്പിക്കാൻ ഷാർപ്ടാങ്കിന്റെയും ഭൂരിഭാഗം ഓഹരികൾ സെറ്റ്‌വർക്ക് ഏറ്റെടുത്തു. കൂടാതെ, വൈദ്യുതി, റോഡുകൾ, റെയിൽവേ എന്നിവയ്‌ക്കായുള്ള നിർണായക ഫാബ്രിക്കേറ്റഡ് വിഭാഗത്തിൽ ശ്രദ്ധ കേന്ദ്രികരിക്കാൻ മൂന്നാമത്തെ ഏറ്റെടുക്കലിൽ വീൽസ് ഇന്ത്യയുടെ വാർധ ഫാബ്രിക്കേഷൻ യൂണിറ്റിന്റെ 100 ശതമാനം ഓഹരികൾ കമ്പനി ഏറ്റെടുത്തു.

ഇന്ത്യൻ പ്രതിരോധ യൂണിറ്റുകൾ, ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ), ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) തുടങ്ങിയ സർക്കാർ ഗവേഷണ സൗകര്യങ്ങൾക്കും, കാർലിസ്, ടാറ്റ, എവിടിഇസി, ബിഇഎൽ, എച്ച്എഎൽ തുടങ്ങിയ എന്റർപ്രൈസ് ക്ലയന്റുകൾക്കും കമ്പനി ആശയവിനിമയ പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇക്വിറ്റിയും പണവും ഇടകലർന്ന ഇടപാടിലൂടെയാണ് സെറ്റ്‌വർക്ക് ഏറ്റെടുക്കലുകൾ നടത്തിയത്.

നിലവിലെ ഏറ്റെടുക്കലുകളോടെ വൈവിധ്യമാർന്ന ഈ മേഖലകളിൽ പ്രവർത്തിക്കുന്ന രാജ്യത്തെ ഏഴ് കമ്പനികളിലൊന്നായി സെറ്റ്‌വർക്ക് മാറി.

X
Top