
തിരുവനന്തപുരം: ദേശീയ യുവജനോത്സവത്തിന്റെ ഭാഗമായി കേന്ദ്ര യുവജനകാര്യ മന്ത്രാലായത്തിന് കീഴിലെ മേരാ യുവ ഭാരത് സംഘടിപ്പിക്കുന്ന വികസിത ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗിന്റെ മൂന്നാം ഘട്ട മത്സരം തിരുവനന്തപുരത്ത് നടത്തി. എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. സിസ തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു. മേരാ യുവ ഭാരത് സംസ്ഥാന ഡയറക്ടർ അനിൽ കുമാർ എം അധ്യക്ഷത വഹിച്ചു. എൻ എസ് എസ് റീജിയണൽ ഡയറക്ടർ വൈഎം ഉപ്പിൻ, മോഡറേറ്റർ ശരത് ഷെട്ടി, ജില്ലാ യൂത്ത് ഓഫീസർ സുഹാസ് എൻ, പള്ളിപ്പുറം ജയകുമാർ എന്നിവർ പങ്കെടുത്തു






