കൊച്ചി– ബെംഗളൂരു വ്യവസായ ഇടനാഴി: കേന്ദ്രസർക്കാരിനെ വീണ്ടും സമീപിച്ച് കേരളംജിഎസ്ടി അപ്പലേറ്റ് ട്രിബ്യൂണല്‍ ഉടൻ പ്രവര്‍ത്തനക്ഷമമായേക്കുംവയോജന പാർപ്പിട വിപണി വൻ വളർച്ചയിലേക്ക്റഷ്യൻ എണ്ണ വാങ്ങിയതിന്റെ കണക്കുകൾ പുറത്തുവിട്ട് കേന്ദ്രംഇന്ത്യ 18 ദശലക്ഷം ടൺ അരി കയറ്റുമതി ചെയ്‌തേക്കും

ഇന്‍ഡോകോ റെമഡീസ് വാങ്ങാനുള്ള നിര്‍ദ്ദേശം നല്‍കി യെസ് സെക്യൂരിറ്റീസ്

മുംബൈ: നിലവില്‍ 365.9 രൂപ വിലയുള്ള ഇന്‍ഡോകോ റെമഡീസ് വാങ്ങാനുള്ള നിര്‍ദ്ദേശം നല്‍കിയിരിക്കയാണ് യെസ് സെക്യൂരിറ്റീസ്. ഒരു വര്‍ഷത്തെ കാലാവധിയില്‍ 500 രൂപ ടാര്‍ഗറ്റ് വിലയില്‍ ഓഹരി വാങ്ങാനാണ് നിര്‍ദ്ദേശം. 1947 ല്‍ രൂപീകൃതമായ ഇന്‍ഡോകോ റെമഡീസ് സ്‌മോള്‍ ക്യാപ്പ് കമ്പനിയാണ്. (വിപണി മൂല്യം -3375.47 കോടി).
മരുന്നുത്പാദന കമ്പനിയായ ഇന്‍ഡോകോയുടെ വരുമാനം മരുന്ന് വില്‍പന, കയറ്റുമതി എന്നിവയാണ്.മാര്‍ച്ചിലവസാനിച്ച പാദത്തില്‍ കമ്പനി 409.43 കോടി രൂപയുടെ വരുമാനം നേടി. തൊട്ടുമുന്‍പത്തെ പാദത്തേക്കാള്‍ 14.31 ശതമാനം കൂടുതല്‍.
എന്നാല്‍ ലാഭം 40.45 കോടി രൂപയായി കുറഞ്ഞു. കമ്പനിയുടെ 58.69 ശതമാനം ഓഹരികള്‍ പ്രമോട്ടര്‍മാരുടെ കൈവശമാണ്. 1.15 ശതമാനം വിദേശ നിക്ഷേപകരും 18.28 ശതമാനം ആഭ്യന്തര നിക്ഷേപകരും കൈവശം വയ്ക്കുന്നു.
34% വാര്‍ഷികവരുമാന വളര്‍ച്ച പ്രതീക്ഷിച്ചതിലും മികച്ചതാണെന്ന് യെസ് സെക്യൂരിറ്റീസ് വിലയിരുത്തി. യുഎസ് വരുമാനം വര്‍ഷം തോറും കുത്തനെ ഉയരുന്നു. ആഭ്യന്തര ബിസിനസ്സിലും ശക്തമായ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.
ദന്തവിഭാഗം മരുന്നുകള്‍ വില്‍പന തുടങ്ങിയതോടെ 2023 ല്‍ കൂടുതല്‍ വളര്‍ച്ച പ്രതീക്ഷിക്കാമെന്നാണ് യെസ് സെക്യൂരിറ്റീസ് കരുതുന്നത്. അതേസമയം ഉത്പാദന ചരക്കുകളുടെ വിലവര്‍ധനയാണ് ലാഭം കുറച്ചത്.

അറിയിപ്പ്:
ലൈവ്ന്യൂഏജ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന റിപ്പോർട്ടുകളും ലേഖനങ്ങളും പഠനാവശ്യത്തിന് മാത്രമാണ്. ഇതിലെ ഉള്ളടക്കം നിക്ഷേപം നടത്തുന്നതിനുള്ള ഉപദേശമല്ല. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. വെബ്സൈറ്റിലെ ഉള്ളടക്കങ്ങൾ വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ന്യൂഏജിന് ഉത്തരവാദിത്വമുണ്ടാകുന്നതല്ല. നിക്ഷേപം നടത്തുന്നതിന് മുമ്പ് വിവരങ്ങൾ ശരിയാണെന്നും ആധികാരികമാണെന്നും നിക്ഷേപകർ ഉറപ്പാക്കണം. സർട്ടിഫൈഡ് ബ്രോക്കർമാരുടെ വിദഗ്ധോപദേശത്തിന്റെ അടിസ്ഥാനത്തിൽ സ്വന്തം റിസ്കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

X
Top