
മുംബൈ: യെസ് ബാങ്കിന്റെ ഒന്നാംപാദ അറ്റാദായം 59.4 ശതമാനം ഉയര്‍ന്ന് 801 കോടി രൂപയിലെത്തി. മികച്ച നികുതിയേതര വരുമാനവും ചെലവ് കാര്യക്ഷമതയും ആസ്തി നിലവാരവുമാണ് തുണയായത്.
ബാങ്കിന്റെ നെറ്റ് നികുതി വരുമാനം 2371.5 കോടി രൂപയാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 5.7 ശതമാനം വളര്‍ച്ച. അറ്റ പലിശ മാര്‍ജിന്‍ 10 ബേസിസ് പോയിന്റുയര്‍ന്ന് 2.5 ശതമാനമായി.
പലിശേതര വരുമാനം ട്രഷറി നേട്ടത്തിന്റെ പിന്‍ബലത്തില്‍ 46.1 ശതമാനം ഉയര്‍ന്ന് 1752 കോടി രൂപ. പ്രവര്‍ത്തന ലാഭം 1358 കോടി രൂപയാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 53.4 ശതമാനമാണ് പ്രവര്‍ത്തനലാഭം വര്‍ദ്ധിച്ചത്.
മൊത്തം നിഷ്‌ക്രിയ ആസ്തി 1.6 ശതമാനത്തിലും നെറ്റ് എന്‍പിഎ 0.3 ശതമാനത്തിലും സ്ഥിരത പുലര്‍ത്തുന്നു 2.41 ലക്ഷം കോടി രൂപയുടെ വായ്പാ വിതരണമാണ് നടത്തിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 5 ശതമാനം അധികം.
സ്വീകരിച്ച നിക്ഷേപം 4.1 ശതമാനം ഉയര്‍ന്ന് 2.76 ലക്ഷം കോടി രൂപ.