കേരളം കുതിക്കുന്നുവെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്‌എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കും

പ്രശാന്ത് കുമാറിനെ എംഡിയായി നിയമിക്കാൻ യെസ് ബാങ്കിന് അനുമതി

മുംബൈ: 2022 ഒക്ടോബർ 6 മുതൽ പ്രാബല്യത്തിൽ വരുന്ന മൂന്ന് വർഷത്തേക്ക് പ്രശാന്ത് കുമാറിനെ യെസ് ബാങ്കിന്റെ എംഡിയും സിഇഒയുമായി നിയമിക്കുന്നതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അംഗീകാരം നൽകി. പ്രശാന്ത് കുമാറിനെ എംഡിയായി നിയമിക്കാൻ സ്വകാര്യ മേഖല വായ്പാ ദാതാവിന്റെ ബോർഡ് റിസർവ് ബാങ്കിനോട് ശുപാർശ ചെയ്തിരുന്നു.

മൂന്ന് വർഷത്തേക്ക് കുമാറിനെ ബാങ്കിന്റെ മാനേജിംഗ് ഡയറക്‌ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായി (എംഡി & സിഇഒ) നിയമിക്കുന്നതിനാണ് ആർബിഐയുടെ അംഗീകാരം ലഭിച്ചതെന്ന് യെസ് ബാങ്ക് റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു. കൂടാതെ കുമാറിന്റെ നിയമനം ഓഹരി ഉടമകളുടെ അംഗീകാരത്തിന് വിധേയമാണെന്ന് ബാങ്ക് കൂട്ടിച്ചേർത്തു.

2020 മാർച്ചിൽ ബാങ്കിന്റെ പുനർനിർമ്മാണത്തിന് ശേഷം യെസ് ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി കുമാറിനെ നിയമിച്ചിരുന്നു. യെസ് ബാങ്കിൽ ചേരുന്നതിന് മുമ്പ്, കുമാർ ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയുടെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറും സിഎഫ്ഒയും ആയിരുന്നു. അവിടെ അദ്ദേഹം വിവിധ തലങ്ങളിൽ സേവനമനുഷ്ഠിച്ചു.

X
Top